- Trending Now:
ന്യൂഡൽഹി: ചെറുകിട ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനായി പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) രാജ്യത്തുടനീളം ഇരുന്നൂറിലധികം കേന്ദ്രങ്ങളിൽ മെഗാ എംഎസ്എംഇ ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. സംരംഭകർക്ക് ലളിതമായ രീതിയിൽ വായ്പകളും സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പരിപാടിയുടെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും അർഹമായ വായ്പകൾക്ക് തൽസമയം അനുമതി നേടാനുമുള്ള സൗകര്യം ഒരുക്കിയിരുന്നു.
ഗ്രാമീണ തലത്തിൽ വരെ കൃത്യമായ സാമ്പത്തിക സഹായം എത്തിച്ച് രാജ്യത്തിന്റെ ജിഡിപി വളർച്ചയിൽ പങ്കാളികളാകാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് പിഎൻബി സിജിഎം ഫിറോസ് ഹസ്നൈൻ അറിയിച്ചു. നിലവിലുള്ള ബിസിനസുകൾ വിപുലീകരിക്കാനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്ന വൈവിധ്യമാർന്ന വായ്പാ പദ്ധതികൾ പിഎൻബി ഈ പരിപാടിയിലൂടെ അവതരിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.