Sections

ലോക പരിസ്ഥിതി ദിനത്തിൽ 'പിഎൻബി ഹരിത് നിവാസ്' ഭവന വായ്പകളിൽ ഇളവുകൾ പ്രഖ്യാപിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്

Thursday, Jun 04, 2026
Reported By Admin
PNB Harit Nivas Green Home Loan Offers Announced

ന്യൂഡൽഹി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് തങ്ങളുടെ 'പിഎൻബി ഹരിത് നിവാസ്' ഗ്രീൻ ഹോം ലോൺ പദ്ധതിയിൽ ഇളവുകൾ പ്രഖ്യാപിച്ചു.

സാധാരണ ഭവന വായ്പകളേക്കാൾ പലിശ നിരക്കിൽ 0.10% ഇളവ് ഇതിലൂടെ ലഭിക്കും. കൂടാതെ പ്രോസസിംഗ് ഫീസും ഡോക്യുമെന്റേഷൻ ചാർജുകളും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഹരിത ഭവനങ്ങൾ വഴിയുള്ള ഊർജ്ജ-സാമ്പത്തിക ലാഭം കണക്കിലെടുത്ത് വായ്പ തിരിച്ചടവ് ശേഷിയിൽ 5% വരെ അധിക ഇളവും ബാങ്ക് നൽകുന്നുണ്ട്. മറ്റ് ബാങ്കുകളിൽ നിന്നുള്ള ഗ്രീൻ ഹോം ലോണുകൾ ഏറ്റെടുക്കുന്നതിനും ഈ പദ്ധതി പ്രകാരം സാധ്യമാണ്.

സുസ്ഥിര ധനകാര്യ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹൃദ ജീവിതരീതി ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ബാങ്ക് ഈ പദ്ധതി ശക്തിപ്പെടുത്തിയിരിക്കുന്നത്. ശമ്പള വരുമാനക്കാർ, പെൻഷൻകാർ, സ്വയംതൊഴിൽ ചെയ്യുന്നവർ, ബിസിനസ്സുകാർ, കർഷകർ എന്നിവരുൾപ്പെടെയുള്ള വിപുലമായ വിഭാഗങ്ങൾക്ക് ഈ വായ്പ ലഭ്യമാണ്. നിർമ്മിതി പൂർത്തിയായ ഗ്രീൻ ഹോമുകൾ വാങ്ങുന്നതിനും, അംഗീകൃത പ്രൊജക്റ്റുകളിലെ നിർമ്മാണങ്ങൾക്കും, സ്വന്തം പ്ലോട്ടിലെ പരിസ്ഥിതി സൗഹൃദ വീട് നിർമ്മാണത്തിനും, നിലവിലുള്ള വീടുകൾ ഹരിത മാനദണ്ഡങ്ങൾക്കനുസരിച്ച് നവീകരിക്കുന്നതിനും ഈ പദ്ധതി പ്രകാരം വായ്പ അനുവദിക്കും. ഐജിബിസി, ഗൃഹ, ലീഡ് തുടങ്ങിയ അംഗീകൃത ഏജൻസികളുടെ ഹരിത സർട്ടിഫിക്കറ്റ് ഉള്ള പ്രോപ്പർട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും പഞ്ചാബ് നാഷണൽ ബാങ്കിന്റെ വളർച്ചാ തന്ത്രത്തിന്റെ പ്രധാന ഭാഗമാണെന്ന് പിഎൻബി റീട്ടെയിൽ അസറ്റ് ബിസിനസ് ഡിവിഷൻ ജനറൽ മാനേജർ സുബോധ് കുമാർ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.