Sections

ഉത്തർപ്രദേശ് സി.എസ്.ആർ റൗണ്ട് ടേബിളിൽ പങ്കാളികളായി മലബാർ ഗോൾഡ്

Thursday, Jun 04, 2026
Reported By Admin
Malabar Gold Joins UP CSR Round Table 2026 on Education

കൊച്ചി: ഉത്തർപ്രദേശ് സർക്കാറിന്റെ ബേസിക് ആന്റ് സെക്കൻഡറി എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റും ഇൻവെസ്റ്റ് യു.പി സി.എസ്.ആർ ഫെസിലിറ്റേഷൻ സെല്ലും സംയുക്തമായി സംഘടിപ്പിച്ച 'ഉത്തർപ്രദേശ് സി.എസ്.ആർ റൗണ്ട് ടേബിൾ 2026ഫ്യൂച്ചർ-റെഡി എജ്യുക്കേഷൻ' സമ്മേളനത്തിൽ മലബാർ ഗോൾഡ് & ഡയമണ്ട്സ് പങ്കാളികളായി. നോയിഡയിലെ റാഡിസൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഉത്തർപ്രദേശ് ബേസിക് എജ്യുക്കേഷൻ വകുപ്പ് മന്ത്രി സന്ദീപ് സിംഗ് മുഖ്യാതിഥിയായി.

അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവും, ഡിജിറ്റൽ ലേണിംഗ് ഇൻഫ്രാസ്ട്രക്ചർ, സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ, അധ്യാപകരുടെ പഠനശേഷി വർദ്ധിപ്പിക്കൽ, പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലൂന്നിയായിരുന്നു ചർച്ചകൾ.

മലബാർ ഗ്രൂപ്പ് സി.എസ്.ആർ ഹെഡ് ഷബീർ പി.കെ, മലബാർ ഗോൾഡ് & ഡയമണ്ട്സ് നോർത്ത് റീജിയണൽ ഹെഡ് ജിഷാദ് എൻ.കെ എന്നിവരും പങ്കെടുത്തു. വിദ്യാഭ്യാസ മേഖലയിൽ, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്കായി മലബാർ ഗ്രൂപ്പ് നടപ്പിലാക്കി വരുന്ന 'മൈക്രോ ലേണിംഗ് സെന്ററുകൾ', സ്കോളർഷിപ്പ് പദ്ധതികൾ എന്നിവയ്ക്കുള്ള വലിയൊരു അംഗീകാരമായിരുന്നു സമ്മേളനത്തിലേക്കുള്ള ക്ഷണം.

ഉത്തർപ്രദേശിൽ മലബാർ ഗോൾഡ് & ഡയമണ്ട്സ് നടത്തുന്ന സിഎസ്ആർ പദ്ധതികളുമായി യോജിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കായി ധാരണാപത്രം ഒപ്പുവെയ്ക്കും. മലബാർ ഗ്രൂപ്പിന്റെ മൈക്രോ ലേണിംഗ് സെന്ററുകൾ, പെൺകുട്ടികൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് പ്രോഗ്രാമുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളായിരിക്കും നടത്തുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.