Sections

12,499 രൂപയ്ക്ക് എച്ച്.എം.ഡി വൈബ്2 5ജി ഫ്‌ളിപ്കാർട്ടിൽ ലഭ്യം

Thursday, Jun 04, 2026
Reported By Admin
HMD Vibe2 5G Sale Starts on Flipkart at Rs 12,499

കൊച്ചി: ഇൻഡസ് ബൈ സർവം എ.ഐയുള്ള ഇന്ത്യയിലെ ആദ്യ സ്മാർട്ട്ഫോണായ എച്ച്.എം.ഡി വൈബ്2 5ജിയുടെ സെയിൽ ഫ്ളിപ്കാർട്ടിൽ ആരംഭിച്ചു. പ്രത്യേക ഓഫറിൽ 4 ജിബി/128 ജിബി മോഡലിന് 12,499 രൂപ മാത്രമാണ് വില.

ഇന്ത്യയിലെ യുവാക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ മുൻനിർത്തി രൂപകൽപ്പന ചെയ്ത എച്ച്.എം.ഡി വൈബ്2 5ജി, എ.ഐ. അധിഷ്ഠിത അനുഭവങ്ങൾ, ഭാവിക്ക് അനുയോജ്യമായ കണക്റ്റിവിറ്റി, പ്രീമിയം രൂപകൽപ്പന എന്നിവ സംയോജിപ്പിച്ച് 15,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോൺ വിഭാഗത്തിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 16ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 6000 എം.എ.എച്ചിൻറെ അഡാപ്റ്റീവ് ബാറ്ററിയാണ് ഇതിലുള്ളത്. 18 വാട്ടാണ് ചാർജിംഗ് ശേഷി.

വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്ന ഐ.പി.64 നിലവാരമുള്ള പ്രീമിയം രൂപകൽപ്പനയാണ് എച്ച്.എം.ഡി വൈബ്2 5ജിയുടേത്. 120 ഹെർട്സ് റിഫ്രഷ് റേറ്റിൻറേതാണ് ഡിസ്പ്ലേ. 2.3 ഗിഗാഹെർട്സിൻറെ എട്ട് കോർ പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. പിന്നിൽ 50 മെഗാപിക്സലിൻറെ ഡുവൽ എ.ഐ. ക്യാമറയും മുന്നിൽ 8 മെഗാപിക്സലിൻറെ ക്യാമറയുമാണുള്ളത്.

സർവം എ.ഐ, സഞ്ചാർ സാഥി, ഫ്ളിപ്കാർട്ട് എന്നിവയുമായുള്ള സഹകരണത്തിലൂടെ ഇന്ത്യ ഫസ്റ്റ ഇന്നൊവേഷൻ, ഡിജിറ്റൽ സുരക്ഷ, സാങ്കേതികവിദ്യ എന്നിവ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ശ്രമം എച്ച്.എം.ഡി തുടരുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.