Sections

ഇന്ത്യൻ ഭാഷകളിൽ എഐ അധിഷ്ഠിത ബാങ്കിംഗ് സേവനങ്ങൾക്കായി പിഎൻബി - ഭാഷിണി ധാരണാപത്രം

Friday, Jul 17, 2026
Reported By Admin
PNB Partners Bhashini for AI-Powered Multilingual Banking

ന്യൂഡൽഹി: വിവിധ ഇന്ത്യൻ ഭാഷകളിൽ എഐ അധിഷ്ഠിത ബാങ്കിംഗ് സേവനങ്ങൾക്കായി പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ഡിജിറ്റൽ ഇന്ത്യയുടെ ഭാഷിണി വിഭാഗവുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതോടെ ബാങ്കിന്റെ ഡിജിറ്റൽപ്ലാറ്റ്ഫോമുകളിൽ ഭാഷിണിയുടെ ബഹുഭാഷാ കൃത്രിമബുദ്ധി (എഐ) സാങ്കേതികവിദ്യ സംയോജിപ്പിച്ച് ഉപഭോക്താക്കൾക്ക് വിവിധ ഇന്ത്യൻ ഭാഷകളിൽ വോയ്സിലൂടെയും ടെക്സ്റ്റിലൂടെയും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കും.

ഈ സഹകരണത്തിലൂടെ ഭാഷാ തടസങ്ങൾ കുറച്ച് കൂടുതൽ ആളുകളിലേക്ക് ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ എത്തിക്കാനാകുമെന്ന് പിഎൻബി എക്സിക്യൂട്ടീവ് ഡയറക്ടർ എം. പരമശിവം പറഞ്ഞു.

ഉപഭോക്തൃസൗഹൃദവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.