- Trending Now:
ന്യൂഡൽഹി: രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാജ്യത്തിന് സമർപ്പിക്കും. എച്ച്പിസിഎല്ലും രാജസ്ഥാൻ സർക്കാരും സംയുക്തമായി നടപ്പാക്കിയ ഈ പദ്ധതി രാജ്യത്തിന്റെ ഊർജസുരക്ഷയും പെട്രോകെമിക്കൽ ഉൽപ്പാദനശേഷിയും വർധിപ്പിക്കുന്നതിൽ നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ആകെ 1.06 ലക്ഷം കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കമിടുകയും ജയ്പൂർ മെട്രോ രണ്ടാംഘട്ടത്തിന് തറക്കല്ലിടുകയും ചെയ്യും. ജോധ്പൂരിൽ പുതിയ വിമാനത്താവള ടെർമിനലും പരിഷ്‌കരിച്ച ഉഡാൻ പദ്ധതിയും ഉദ്ഘാടനം ചെയ്യും. ഗുജറാത്തിലെ സാനന്ദിൽ 7,500 കോടി രൂപയുടെ സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റിംഗ് (ഒസാറ്റ്) യൂണിറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.