Sections

പിഎം കിസാന്‍ ഗഡു സമയപരിധി നീട്ടി, 6000 രൂപ നഷ്ടപ്പെടില്ല

Thursday, Jun 23, 2022
Reported By admin
pm kisan yojana

പദ്ധതിക്ക് കീഴില്‍ ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ മൂന്ന് തവണകളായി കൈമാറുന്നുണ്ട്

 

കര്‍ഷകര്‍ക്കായി കേന്ദ്രം നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ദേശീയ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം മെയ് മാസത്തില്‍ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് പിഎം കിസാന്‍ 11-ാം ഗഡുവിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അഥവാ പിഎം കിസാന്‍ പദ്ധതിയുടെ 11-ാം ഗഡുവായി 2000 രൂപ വീതം 10 കോടിയിലധികം ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് കൈമാറി. 

ഈ പദ്ധതിക്ക് കീഴില്‍ ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ മൂന്ന് തവണകളായി കൈമാറുന്നുണ്ട്. പ്രധാനമന്ത്രി കിസാന്‍ സ്‌കീമിന് കീഴില്‍ കര്‍ഷകര്‍ക്ക് കേന്ദ്രം ഇതുവരെ 2 ലക്ഷം കോടി രൂപ ധനസഹായം നല്‍കിയിട്ടുണ്ട്. പിഎം കിസാന്‍ തുക വര്‍ഷത്തില്‍ മൂന്ന് തവണയാണ് അനുവദിക്കുന്നത്. പിഎം കിസാന്റെ അടുത്ത ഗഡുക്കള്‍ ലഭിക്കുന്നതിന് കര്‍ഷകര്‍ അവരുടെ പിഎം കിസാന്‍ ഇകെവൈസി പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്.പിഎം കിസാന്റെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്കായി ഇകെവൈസി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. മുന്‍കാല സമയപരിധി മെയ് 31 ആയിരുന്നു 


അപേക്ഷ സമര്‍പ്പിക്കാന്‍ പിഎം കിസാന്റെ ഔദ്യോഗിക വെബ്പേജ് https://pmkisan.gov.in/ സന്ദര്‍ശിക്കുക.പ്രധാനമന്ത്രി കിസാന്‍ ഇകെവൈസി ബയോമെട്രിക് മെഷീന്‍ ഉപയോഗിച്ച് ഓഫ്ലൈനായും ചെയ്യാം. കര്‍ഷകന്‍ അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്റര്‍ (സിഎസ്സി) സന്ദര്‍ശിച്ച് അവരുടെ ബയോമെട്രിക് വിശദാംശങ്ങള്‍ നല്‍കുകയും ചെയ്യണം. പിഎം കിസാന്‍ പദ്ധതിയുടെ 11-ാം ഗഡു ലഭിക്കാന്‍ ഇത് ആവശ്യമാണ്. eKYC ഓഫ്ലൈനായി ചെയ്തതിന് ശേഷം 2,000 രൂപ അര്‍ഹരായ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ ലഭിക്കും.

പിഎം കിസാന്‍ ഇകെവൈസിക്ക് ഓണ്‍ ലൈനായോ ഓഫ് ലൈനായോ അപേക്ഷിക്കുമ്പോള്‍ ഒരിക്കലും തെറ്റായ വിവരങ്ങള്‍ നല്‍കരുത്. ഏതെങ്കിലും കാരണവശാല്‍ സര്‍ക്കാരിന് ഇത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാകും. ഗുണഭോക്താവ് തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ പണം തിരികെ നല്‍കേണ്ടി വരും എന്ന് മാത്രമല്ല പിഴത്തുകയും അടക്കേണ്ടി വരും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.