- Trending Now:
രാജ്യത്ത് കൃഷിയെ പ്രോത്സാഹിപ്പിക്കാനും മികച്ച രീതിയിലുള്‌ള വിളവെടുപ്പ് നടത്താനും ഭരണകൂടം വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.സബ്‌സിഡിയും വായ്പയും അടക്കം ധനസഹായത്തോടു കൂടി കര്‍ഷകരെ വികസനത്തിന്റെ പാതയിലേക്ക് കൈപിടിച്ചു നടത്താനുള്ള സര്‍ക്കാര്‍ നീക്കം അഭിനന്ദിക്കേണ്ടതാണ്.ഈ കൂട്ടത്തില്‍ ഒരു പദ്ധതിയാണ് പരമ്പരാഗത് കൃഷി വികാസ് യോജന(PKVY) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പ്രോത്സാഹന പദ്ധതി എന്ന പേരില്‍ ജൈവ കര്‍ഷകരുടെ ക്ഷേമത്തിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് ഇത്.
പരമ്പരാഗത അറിവിന്റെയും ആധുനിക ശാസ്ത്രത്തിന്റെയും സഹായത്തോടെയാണ് ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ജൈവകൃഷിയുടെ സുസ്ഥിര മാതൃക സൃഷ്ടിക്കുന്നത്.ഇതുകൂടാതെ, പരമ്പരാഗത് കൃഷി വികാസ് യോജനയില്‍ (പികെവിവൈ യോജന 2022) ക്ലസ്റ്റര്‍ ബില്‍ഡിങ്, കപ്പാസിറ്റി ബില്‍ഡിങ്, പ്രൊമോഷന്‍, മൂല്യവര്‍ധന, വിപണനം എന്നിവയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നു.
2015-2016 കാലയളവിലായിരുന്നു രാസകീടനാശിനി രഹിത കൃഷി എന്ന ആശയത്തിലൂന്നി പിഎംകെവൈയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ ഇപ്പോള്‍ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് പുതിയ സാങ്കേതികവിദ്യയുടെ സഹായം ലഭിക്കും. ഇതിനായി സര്‍ക്കാര്‍ ഒരു മാതൃകയും തയ്യാറാക്കിവരുന്നു.കേരളത്തില്‍ ക്ലസ്റ്ററുകളായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 85 കോടി രൂപയാണ് പരമ്പരാഗത് കൃഷി വികാസ് യോജനയിലൂടെ നീക്കിവെച്ചിട്ടുള്ളത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഈ ചെലവ് വഹിക്കുന്നു
കൃഷി ഭവനുകള്‍ ഇനി സ്മാര്‍ട്ട് ഭവനുകള്‍; കര്‍ഷകര്‍ക്ക് ഇനി സേവനങ്ങള്‍ ഒറ്റ ക്ലിക്കില്‍
... Read More
സുസ്ഥിര കൃഷിക്കായുള്ള ദേശീയ മിഷന്‍ (എന്‍എംഎസ്എ) കീഴീലാണ് പരമ്പരാഗത് കൃഷി വികാസ് യോജന (പികെവിവൈ) പദ്ധതി നടപ്പാക്കുന്നത്.പികെവിവൈയിലൂടെ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് 3 വര്‍ഷത്തേക്ക് ഹെക്ടറിന് ഏകദേശം 5000 രൂപ വീതം സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു. ഇതില്‍ ജൈവ വളങ്ങള്‍, കീടനാശിനികള്‍, വിത്ത് മുതലായവയ്ക്ക് ഹെക്ടറിന് 31000 രൂപയും, കര്‍ഷകര്‍ക്ക് മൂല്യവര്‍ധനവിനും വിപണനത്തിനുമായി 3 വര്‍ഷത്തേക്ക് 8800 രൂപയും നല്‍കുന്നു.
ഔഷധ മേഖലയില്‍ ഡിമാന്റുള്ളപ്പോള് ; ഈ കൃഷി തന്നെ മതി ആദായത്തിന്
... Read More
പരമ്പരാഗത് കൃഷി വികാസ് യോജന 2022ല്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ ഏകദേശം 1197 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്.സര്‍ക്കാരിന്റെ ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ ,ആദ്യം നിങ്ങള്‍ പരമ്പരഗത് കൃഷി വികാസ് യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് http://www.pgsindia-ncof.gov.in/തുറക്കുക. അതിനുശേഷം അപേക്ഷാ ഫോമില്‍ ആവശ്യമായ എല്ലാ വിവരങ്ങളും വിശദമായി പൂരിപ്പിക്കേണ്ടതുണ്ട്.
തുടര്‍ന്ന്,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.