Sections

പയനിയർ ഫിൽ-മെഡ് ലിമിറ്റഡ് ഐപിഒയ്ക്ക്

Thursday, Apr 02, 2026
Reported By Admin
Pioneer Fil-Med Files IPO Papers to Raise ₹500 Crore

കൊച്ചി: റെയിൽവേ, മെട്രോ ഉപകരണങ്ങൾ, ലോക്കോമോട്ടീവ്, കോച്ച് ആപ്ലിക്കേഷൻ വിഭാഗത്തിനായുള്ള അനുബന്ധ ഘടകങ്ങൾ എന്നിവയുടെ ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കളും വിതരണക്കാരുമായ പയനിയർ ഫിൽ-മെഡ് ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകൾ (ഡിആർഎച്ച്പി) സമർപ്പിച്ചു.

ഡീസൽ-ഇലക്ട്രിക്, ഇലക്ട്രിക് പ്ലാറ്റ്ഫോമുകളിൽ ശക്തമായ സാന്നിധ്യമുള്ള കമ്പനി ഒരു രൂപ മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 250 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നുവാമ വെൽത്ത് മാനേജ്മെൻറ് ലിമിറ്റഡ്, ഇക്വിറസ് കാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.