Sections

കാലിക്കറ്റ് എഫ്.സി ഇന്ന് (ഞായറാഴ്ച) തിരുവനന്തപുരം കൊമ്പന്മാരുമായി ഏറ്റുമുട്ടും

Sunday, Nov 02, 2025
Reported By Admin
Pink October Unity: Calicut FC Makes Kerala Sports History

പിങ്ക് ഒക്ടോബർ ഐക്യദാർഢ്യം:കേരള കായിക ചരിത്രത്തിലെ ശ്രദ്ധേയമായ കാൽവെപ്പ്

കോഴിക്കോട്:സൂപ്പർ ലീഗ് കേരളയിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഫുട്ബോൾ ക്ലബ് (കാലിക്കറ്റ് എഫ് സി) ഇന്ന്(ഞായറാഴ്ച) തിരുവനന്തപുരം കൊമ്പൻസുമായി ഏറ്റുമുട്ടും. സ്തനാർബുദ ബോധവത്കരണമായ 'പിങ്ക് ഒക്ടോബർ' മാസാചരണത്തിന്റെ ഭാഗമായി, സ്ത്രീകൾക്ക് മത്സരം കാണാൻ സൗജന്യ പ്രവേശനവും ഗാലറിയിൽ ലേഡീസ് ഒൺലി സോണും കളി നടക്കുന്ന ഇഎംഎസ് സ്റ്റേഡിയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ നാല് കളിയിൽ നിന്ന് അഞ്ച് പോയിന്റുകളുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് കാലിക്കറ്റ് എഫ് സി.

സിഎഫ് സി കഴിഞ്ഞ മത്സരത്തിനിടെ സംഘടിപ്പിച്ച ബോധവത്കരണ പരിപാടികൾ കേരള കായിക ചരിത്രത്തിൽ പുതിയ അധ്യായത്തിനാണ് തുടക്കമിട്ടത്. സ്തനാർബുദ ബോധവത്കരണത്തിനായി ഇത്തരമൊരു ശക്തമായ സാമൂഹിക ഇടപെടൽ നടത്തുന്ന കേരളത്തിലെ ആദ്യത്തെ കായിക ക്ലബ്ബാണ് കാലിക്കറ്റ് എഫ്.സി.

കഴിഞ്ഞ മത്സരത്തിൽ 22 വനിതാ എസ്കോർട്ടുകൾ പിങ്ക് ജേഴ്സികളണിഞ്ഞ് താരങ്ങളോടൊപ്പം കളത്തിലേക്ക് പ്രവേശിച്ചത് പുതുമയുള്ള കാഴ്ചയായി. അതോടൊപ്പം കാലിക്കറ്റ് എഫ്.സി.യുടെ താരങ്ങൾ പിങ്ക് ആംബാൻഡ് ധരിച്ച് പിങ്ക് ഒക്ടോബർ പ്രസ്ഥാനത്തോടുള്ള തങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമായി പിങ്ക് ബലൂണുകൾ ആകാശത്തേക്ക് പറത്തിവിട്ടത് കാണികളെയും ആകർഷിച്ചു.

സ്തനാർബുദ ബോധവത്കരണത്തിനായി കായിക സമൂഹത്തിൽ മാറ്റത്തിന് പ്രചോദനമാകാമെന്ന സന്ദേശമാണ് ഇതിലൂടെ കാലിക്കറ്റ് എഫ്.സി. മുന്നോട്ട് വയ്കുന്നതെന്ന് ക്ലബ്ബ് പ്രസ്താവനയിൽ അറിയിച്ചു. സമൂഹത്തിന് ഉപകാരപ്രദമായ ആരോഗ്യപരമായ ബോധവത്കരണപരിപാടികൾക്കായി കായിക മേഖലയെ ഉപയോഗപ്പെടുത്തുന്നതിനുള്ള മാതൃക സൃഷ്ടിക്കാൻ കാലിക്കറ്റ് എഫ്.സി.ക്ക് സാധിച്ചുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

മത്സരത്തിനുള്ള ടിക്കറ്റുകൾ Quickerala.com-ൽ ലഭ്യമാണ്.

Pink October Unity: Calicut FC Makes Kerala Sports History


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.