- Trending Now:
നോർത്ത് ഇന്ത്യൻ രുചിക്കൂട്ടിൽ തീർത്ത അച്ചാറുകൾക്ക് പത്താമത് ദേശീയ സരസ് മേളയിൽ പ്രിയമേറുന്നു. മാങ്ങാ പെരട്ട്, കട്ട് മാങ്ങ, പീല മാങ്ങ, വെളുത്തുള്ളി, പച്ചമുളക്, ഡ്രൈ ഫ്രൂട്ട്, മധുര മാങ്ങ, ബ്ലൂ ബെറി സ്വിറ്റ്, പാവയ്ക്ക, നെല്ലിക്ക, റെഡ് ചില്ലി, റെഡ് ലെമൺ, ബ്ലാക്ക് ലെമൺ, റെഡ് മിക്സ്, തേൻ നെല്ലിക്ക, ലെമൺ ചില്ലി തുടങ്ങിയ വ്യത്യസ്തമായ രുചിക്കൂട്ടുകളാണ് മേളയിലെത്തുന്നവർക്ക് കൊതിയൂറും വിധം ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്നുള്ള രാധിക കുമാരി, സനൂബ, റീന, ലത, മഞ്ജു എന്നീ വനിതാ സംരംഭകരാണ് കുടുംബശ്രീ സരസ് മേളയിൽ നോർത്ത് ഇന്ത്യൻ അച്ചാർ വിഭവങ്ങളുമായി എത്തിയിരിക്കുന്നത്. രുചികരമായ അച്ചാറുകൾ 250 ഗ്രാമിന് 100 രൂപ നിരക്കിലാണ് വിൽപന നടത്തുന്നത്.
സരസ് മേള: പൈതൃക കരകൗശല ഉൽപ്പന്നങ്ങളുമായി കൊല്ലം കുടുംബശ്രീ അംഗങ്ങൾ... Read More
സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്ന ആഗ്രഹം തോന്നിയപ്പോൾ അത് വ്യത്യസ്തമാകണം എന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് പലസ്റ്റാളുകളിലും ആവശ്യക്കാർ ഏറെ എത്തുന്ന നോർത്ത് ഇന്ത്യൻ അച്ചാർ എന്ന സംരഭത്തിലെത്തിയത്. നേരിട്ടുള്ള വിപണനത്തേക്കാൾ കൂടുതൽ കുടുംബശ്രീ, മറ്റ് സ്റ്റാളുകൾ കേന്ദ്രീകരിച്ചുമാണ് അച്ചാറുകൾ വിപണനം നടത്തുന്നതെന്ന് സംരംഭകരിൽ ഒരാളായ രാധിക കുമാരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.