Sections

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില ഉയരും ?

Sunday, Feb 13, 2022
Reported By admin
petrol

രാജ്യാന്തര എണ്ണക്കമ്പനികള്‍ ഉടനെ ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്

 

നവംബറിനു ശേഷം രാജ്യാന്തര എണ്ണവിലയില്‍ 15 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രാദേശിക ഇന്ധനവില വര്‍ധിച്ചാല്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്ന് ഉറപ്പാണ്.രാജ്യാന്തര വിപണികളിലെ ചലനങ്ങള്‍ പ്രാദേശിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നുണ്ട്. രാജ്യത്ത് തെരഞ്ഞെടുപ്പു ചൂടായതു മാത്രമാണ് എണ്ണക്കമ്പനികളെ വില വര്‍ധനയില്‍ നിന്നു അകറ്റി നിര്‍ത്തുന്നത്. കഴിഞ്ഞ കാലങ്ങളിലും തെരഞ്ഞെടുപ്പു സമയത്ത് കമ്പനികള്‍ വില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. തെരഞ്ഞെടുപ്പു കഴിയുന്നതോടെ പ്രാദേശിക ഇന്ധനവില കുതിക്കുമെന്ന സൂചനകള്‍ ശക്തമാകുകയാണ്.

രാജ്യാന്തര എണ്ണവിലയ്ക്ക് അനുസൃതമായി പ്രാദേശിക ഇന്ധനവില മാറുന്ന സമ്പ്രദായമാണ് രാജ്യത്തുള്ളത്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ എണ്ണവിലയാണ് വീണ്ടും കുതിക്കുന്നത്. മൂന്നാംതരംഗം രണ്ടാംതരംഗത്തിന്റെ അത്രയും മാരകമാകില്ലെന്ന റിപ്പോര്‍ട്ടുകളും, ഹോസ്പിറ്റലൈസേഷന്‍ കുറയുന്നതുമാണ് എണ്ണയ്ക്കു നേട്ടമായത്. കേസുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാത്തത് എണ്ണയ്ക്കു കരുത്താണ്.

രാജ്യാന്തര എണ്ണക്കമ്പനികള്‍ ഉടനെ ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ബജറ്റിന് തൊട്ടുമുമ്പ് എണ്ണക്കമ്പനികള്‍ ഇന്നലെ വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. അതേസമയം വിമാന ഇന്ധനത്തിന്റെ വില റെക്കോഡിലെത്തിക്കുകയും ചെയ്തിരുന്നു. രാജ്യം വീണ്ടും തെരഞ്ഞെടുപ്പു ചൂടിലാണെന്നതും പ്രാദേശിക വിപണികള്‍ക്ക് ആശ്വാസമാണ്. മുന്‍കാലങ്ങളിലും എണ്ണക്കമ്പനികള്‍ തെരഞ്ഞെടുപ്പു കാലത്ത് ഇന്ധനവില നിശ്ചലമായി നിലനിര്‍ത്തിയിരുന്നു. 

ന്യൂഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 95.41 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 86.67 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 104.46 രൂപയും ഡീസല്‍ ലിറ്ററിന് 91.40 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 106.36 രൂപയും ഡീസല്‍ ലിറ്ററിന് 93.47 രൂപയുമാണ് വില.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.