- Trending Now:
നമ്മുടെ വീടുകളിലൊക്കെ ഭക്ഷണം പാകം ചെയ്തിട്ടു ബാക്കി വരുന്ന വറുത്ത എണ്ണ എന്താണ് ചെയ്യുന്നത് ? ഇത് വീണ്ടും ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷമാണെന്ന് പറയുന്നത് കൊണ്ട് തന്നെ കളയാറാണ് പതിവ് അല്ലെ? ബാക്കി വരുന്ന വറുത്ത എണ്ണ വീടുകളിലെത്തി ശേഖരിക്കാന്‍ കുടുംബശ്രീ എത്തുന്നു.വെറുതെ കൊടുക്കേണ്ട ഇത്തരത്തില്‍ കൈമാറുന്ന എണ്ണയക്ക് ഒരു തുക ലഭിക്കുകയും ചെയ്യും.ഇതെന്താണ് പദ്ധതിയെന്നല്ലെ ?
ഉപയോഗിച്ച ശേഷമുള്ള എണ്ണ ഉപയോഗിച്ച് ബയോ ഡീസല്‍ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ പ്ലാന്റ് കാസര്‍കോട് ഒരുങ്ങുകയാണ്.ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ മുന്‍പ് ഇത്തരത്തില്‍ ഉപയോഗിച്ച് വേസ്റ്റായ എണ്ണ ശേഖരിച്ചിരുന്നെങ്കിലും അന്ന് കേരളത്തില്‍ പ്ലാന്റ് ഇല്ലാത്തതിനാല്‍ പദ്ധതി വേണ്ടപോലെ പ്രയോജനപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.
കരകൗശല മേഖലയില്‍ വരുമാനം; സഹായിക്കാന്‍ വിവിധ പദ്ധതികള്‍
... Read More
കുമ്പള അനന്തപുരത്ത് 2 ഏക്കറിലാണ് വ്യവസായ വകുപ്പ് പ്ലാന്റ് സ്ഥാപിക്കുന്നത്.ഇവിടെ നിന്ന് പ്രതിമാസം 500 ടണ്‍ ബയോ ഡീസല്‍ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.ഡിസംബറില്‍ പ്ലാന്റ് പ്രവര്‍ത്തിച്ചു തുടങ്ങും,കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും പ്ലാന്റിന് ആവശ്യമായ എണ്ണ ശേഖരിക്കും,തമിഴ്‌നാട്ടില്‍ നിന്ന് എണ്ണ എത്തിക്കാനും പദ്ധതിയുണ്ട്.
ഹോട്ടലുകള്‍,ബേക്കറികള്‍,വനിത സംഘങ്ങള്‍ എന്നിവരില്‍ നിന്നൊക്കെ എണ്ണ ശേഖരിക്കാന്‍ ആണ് പദ്ധതി.പൊതുവെ ഇവരൊക്കെ എണ്ണയും പാം ഓയിലും വീണ്ടും ഭക്ഷണം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതാണ് നമ്മുടെ നാട്ടിലെ ശീലം.എന്നാല്‍ മാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ മലിന എണ്ണ പണം നല്‍കി കുടുംബശ്രീ ഏറ്റെടുക്കുമെന്ന സ്ഥിതി വന്നാല്‍ എല്ലാവരും സഹകരിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.
വിദേശ രാജ്യങ്ങളില്‍ ഇതു പോലെ പാചകത്തിന് ഉപയോഗിച്ച എണ്ണ ബയോ ഡീസല്‍ ആക്കി മാറ്റുന്ന സംരംഭം വിജയിപ്പിച്ചിട്ടുണ്ട്.നമ്മുടെ രാജ്യത്തെ വടക്കന്‍ സംസ്ഥാനങ്ങളിലും ചില പ്ലാന്റുകള്‍ ഇത്തരത്തില്‍ ബയോ ഡീസല്‍ ഉത്പാദനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.ന്യൂട്രല്‍ ഫ്യുവല്‍സുംഎറീഗോ ബയോ ഫ്യുവല്‍സും സംയുക്തമായിട്ടാണ് പ്ലാന്റ് നടത്തുന്നത്.
സ്നേഹ യാനം പദ്ധതിയിലൂടെ അമ്മമാര്‍ക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോറിക്ഷ ... Read More
എല്ലാത്തരം ഡീസല്‍ എഞ്ചിനുകള്‍ക്കും ഉപയോഗിക്കാവുന്ന ബയോഡീസല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.വാഹന എഞ്ചിന്‍ ശേഷി കൂട്ടാനും ഇതിന് കഴിയും.കേരളത്തിലെ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന ബയോ ഡീസല്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വിപണിയിലെത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.