Sections

ഉജ്ജ്വല 2.0 പുതിയ പതിപ്പില്‍ സൗജന്യമഴ; പ്രധാനമന്ത്രിയുടെ ഈ പദ്ധതി ആര്‍ക്കൊക്കെ ? എന്തിന് ?

Sunday, Aug 15, 2021
Reported By admin
UJJWALA 2.0

കരുതുന്നത് പോലെ പാചക വാതക സിലിണ്ടറുമായി ബന്ധപ്പെട്ട പദ്ധതിയാണ് ഇത്

 

ഉജ്ജ്വല 2.0 പൊതുജനത്തിന് വലിയ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ഈ പദ്ധതി ശരിക്കും എന്താണ്? ഇതെന്ത് സേവനമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത് ?

ഉത്തര്‍പ്രദേശിലെ മഹോബയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് പ്രധാനമന്ത്രി വെര്‍ച്വല്‍ ആയി ഉജ്ജ്വല 2.0 പദ്ധതി പ്രഖ്യാപിച്ചത്.ഉജ്ജ്വല യോജന-പിഎംയുവൈ എന്നാണ് ഈ പദ്ധതിയുടെ മുഴുവന്‍ പേര്.2016ല്‍ ശരിക്കും ആരംഭിച്ച പദ്ധതിയുടെ പുതിയ പതിപ്പാണ് ഇത്.

നിങ്ങള്‍ കരുതുന്നത് പോലെ പാചക വാതക സിലിണ്ടറുമായി ബന്ധപ്പെട്ട പദ്ധതിയാണ് ഇത്.പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതക സിലിണ്ടര്‍ കണക്ഷന്‍ നല്‍കുന്നതാണ് ലക്ഷ്യം.ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയവരെ ഉദ്ദേശിച്ചു കൊണ്ടാണ് കേന്ദ്രം പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.യുപിയില്‍ 2016ല്‍ പ്രഖ്യാപിച്ച പദ്ധതിയ്ക്ക് കീഴില്‍ ഇതുവരെ 1.47 കോടി കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ അനുവദിച്ചതായി സര്‍ക്കാര്‍ രേഖകള്‍ പറയുന്നു.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള നിര്‍ദ്ദരായ കുടുംബങ്ങളിലെ വീട്ടമ്മമാരുടെ പേരിലാണ് സൗജന്യ എല്‍പിജി കണക്ഷന്‍ അനുവദിച്ചു നല്‍കുന്നത്.അഞ്ച് കോടി കണക്ഷന്‍ നല്‍കുകയെന്ന ഉദ്ദേശത്തിലാണ് പദ്ധതി അവതരിപ്പിക്കുമ്പോഴുണ്ടായിരുന്ന ലക്ഷ്യം.2018ല്‍ ഈ പദ്ധതി കൂടുതല്‍ വിപുലീകരിക്കുകയും എസ്.സി,എസ്.ടി,പിഎംഎവൈ,പിന്നോക്ക വിഭാഗങ്ങള്‍,തേയിലത്തോട്ടം ജീവനക്കാര്‍,ദ്വീപ് നിവാസികള്‍,വനമേഖലയിലെ ജനങ്ങള്‍ തുടങ്ങിയവരെ കൂടി പദ്ധതിയുടെ ഭാഗമാക്കുകയും ചെയ്തു. 2018ല്‍ പദ്ധതി വിപുലീകരണത്തിലൂടെ 8 കോടി പാചകവാതക കണക്ഷന്‍ ആയിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.ഇത് നടപ്പിലായതോടെയാണ് ഉജ്ജ്വല 2.0 പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.വിട്ടുപോയവരെ ഉള്‍പ്പെടുത്തി 1 കോടി കണക്ഷന്‍ കൂടി നല്‍കുകയാണ് ഉജ്ജ്വല 2.0.യിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.ഈ സാമ്പത്തിക വര്‍ഷം തന്നെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ആണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.

പദ്ധതി ശരിക്കും തുടക്കത്തില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ എടുക്കാനുള്ള ധനസഹായം മാത്രമാണ് നല്‍കിയിരുന്നത്.ഇതിനായി ഉജ്ജ്വല സ്‌കീമിലൂടെ സര്‍ക്കാര്‍ ഓരോ കണക്ഷനും 1600 രൂപ നീക്കിവെച്ചു.അടുപ്പ് വാങ്ങാന്‍ പ്രത്യേക വായ്പയും അനുവദിച്ചിരുന്നു. അതേസമയം ഉജ്ജ്വല 2.0യില്‍ പൂര്‍ണമായും സൗജന്യമായി എല്‍പിജി കണക്ഷന്‍ അനുവദിക്കും സൗജന്യമായി തന്നെ ആദ്യ ഇന്ധനവും നിറയ്ക്കാം.അടുപ്പും ഫ്രീയായി കിട്ടും.അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി.കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉജ്ജ്വല പദ്ധതിയുടെ വികസിപ്പിക്കലിനനെ സംബന്ധിച്ച് കഴിഞ്ഞ ബജറ്റില്‍ സൂചിപ്പിച്ചിരുന്നു.

പദ്ധതിക്ക് വേണ്ട അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള പ്രയാസങ്ങളും സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.കുടിയേറ്റ തൊഴിലാളികള്‍ക്ക് ഉദാഹരണത്തിന് തേയിലതോട്ടം തൊഴിലാളികള്‍ക്ക് ഒക്കെ താമസിക്കുന്ന സ്ഥലത്തെ വിലാസത്തിന്റെ രേഖകള്‍ നിര്‍ബന്ധമാക്കിയിട്ടില്ല.ഒപ്പം റേഷന്‍ കാര്‍ഡും നിര്‍ബന്ധമില്ല.ഫാമിലി ഡിക്ലറേഷനും വിലാസവും ചേര്‍ത്ത് സ്വന്തമായി ഒപ്പു വെച്ച അപേക്ഷ നല്‍കിയാല്‍ മതിയാകും.

18 വയസ് പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്.പിന്നെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബ ചുറ്റുപാട് ബിപിഎല്‍ റേഷന്‍ കാര്‍ഡും വേണം.കുടുംബത്തിലെ തന്നെ മറ്റൊരു അംഗത്തിന്റെ പേരില്‍ എല്‍പിജി കണക്ഷന്‍ ഉണ്ടാകരുതെന്നും പദ്ധതി നിര്‍ദ്ദേശിക്കുന്നുണ്ട്.ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ ഉജ്ജ്വല 2.0യ്ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം.

താമസിക്കുന്നതിന് സമീപത്തുള്ള എല്‍പിജി വിതരണ കേന്ദ്രത്തില്‍ നിന്ന് അപേക്ഷ ഫോറം ലഭിക്കും.ഓണ്‍ലൈന്‍ ആയി ചെയ്യുകയാണെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.അല്ലെങ്കില്‍ സൈറ്റിലെ അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.പൂരിപ്പിച്ച് അടുത്തുള്ള എല്‍പിജി കേന്ദ്രത്തില്‍ എത്തിച്ചാല്‍ മതിയാകും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.