Sections

സിഫ്റ്റിലെ അഗ്രിബിസിനസ് ഇൻകുബേഷൻ സെന്ററിൽ നിന്നുള്ള സംരഭമായ എപിക്യൂർ ഇന്നൊവേറ്റീവ് എൽ.എൽ.പി മികച്ച ഫിഷറീസ് സ്റ്റാർട്ടപ്പായി തിരഞ്ഞെടുത്തു

Wednesday, Apr 30, 2025
Reported By Admin
Instamart and Kalyan Jewellers Partner to Deliver Gold, Silver Coins for Akshaya Tritiya 2025

കൊച്ചി - 2025 ലെ കോസ്റ്റൽ സ്റ്റേറ്റ്സ് ഫിഷറീസ് മീറ്റിൽ മികച്ച ഫിഷറീസ് സ്റ്റാർട്ടപ്പായി ഐ സി എ ആർ സിഫ്റ്റിലെ അഗ്രിബിസിനസ് ഇൻകുബേഷൻ സെന്ററിൽ നിന്നുള്ള സംരഭമായ എപിക്യൂർ ഇന്നൊവേറ്റീവ് എൽ.എൽ.പി (Epicure Innovative LLP ) തിരഞ്ഞെടുത്തു.

സിഫ്റ്റിന്റെ സാങ്കേതിക പിന്തുണയോടെ 2022-ൽ സ്ഥാപിതമായ ഫുഡ് പ്രോസസ്സിംഗ് കമ്പനിയായ എപിക്യൂർ ഇന്നൊവേറ്റീവ് എൽ.എൽ.പി സമുദ്രോത്പന്ന വ്യവസായത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നു. ഇന്ത്യൻ, ആഗോള വിപണികളിലേക്ക് ശുചിത്വമുള്ളതും പാകം ചെയ്യാൻ തയ്യാറായതുമായ സമുദ്രവിഭവങ്ങൾ എപിക്യൂർ ഇന്നൊവേറ്റീവ് എൽഎൽപി വിതരണം ചെയ്യുന്നുണ്ട്.

സിഫ്റ്റിന്റെ സാങ്കേതിക മാർഗ്ഗനിർദ്ദേശത്തോടെ, രാജ്യത്തിലെ ആദ്യത്തെ വാക്വം സ്കിൻ പാക്കേജിംഗ് (VSP) സാങ്കേതികവിദ്യ എപിക്യൂർ അവതരിപ്പിച്ചു. ലീക്കില്ലാത്തതും അണുമുക്തവുമായ പാക്കേജിംഗും, ദീർഘകാല സംഭരണശേഷിയും, കയറ്റുമതി നിലവാരമുള്ള ഗുണമേന്മയും, 100% കെമിക്കൽ രഹിതവും വിൽപ്പനയ്ക്ക് അനുയോജ്യമായ അവതരണവുമാണ് വി.എസ്.പി സാങ്കേതികവിദ്യ ഉറപ്പാക്കുന്നത്. കേരളത്തിൽ പ്രവർത്തനം ആരംഭിച്ച എപിക്യൂർ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് അതിവേഗം വ്യാപിച്ചു. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബ്ലിങ്കിറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ എപിക്യൂറിന്റെ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ്, ജോർജ്ജ് കുര്യൻ, പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ, നിതേഷ് നീലം നാരായൺ റാണെ തുടങ്ങിയവർ മുംബൈയിൽ നടന്ന കോസ്റ്റൽ സ്റ്റേറ്റ്സ് ഫിഷറീസ് മീറ്റിൽ പങ്കെടുത്തു. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (പിഎംഎംഎസ്വൈ) പ്രകാരം ഏഴ് തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ?255 കോടിയിലധികം വിലമതിക്കുന്ന പദ്ധതികൾക്ക് ചടങ്ങിൽ തറക്കല്ലിട്ടു. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ഈ പരിപാടിയിൽ എല്ലാ തീരദേശ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.