- Trending Now:
ഇന്ത്യയെ സർഗാത്മക ഉള്ളടക്ക നിർമാണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായാണ് ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടി (വേവ്സ്) 2025 സംഘടിപ്പിച്ചത്. സർഗാത്മക ഉള്ളടക്ക നിർമാതാക്കൾ, നയരൂപകർത്താക്കൾ, ഈ മേഖലയിലെ നേതാക്കൾ, മാധ്യമകേന്ദ്രങ്ങൾ, മുൻനിര സാങ്കേതിക വിദഗ്ധർ എന്നിവരെ ഉച്ചകോടി ഒരു വേദിയിൽ ഒരുമിച്ചുകൊണ്ടുവന്നു.
ഇന്ത്യയിൽ സർഗാത്മക ഉള്ളടക്കം നിർമിക്കുന്നവർക്ക് നവീന സാങ്കേതികവിദ്യകളും നിക്ഷേപകരും നിർമാതാക്കളും ഉപയോക്താക്കളുമായി ബന്ധപ്പെടാൻ വേവ്സ് വേദിയൊരുക്കി. നൂറിലേറെ രാജ്യങ്ങളിൽനിന്ന് ഒരുലക്ഷത്തിലധികം പേർ ഇതിന്റെ ഭാഗമായി. 50 പ്ലീനറി സെഷനുകളും 35 മാസ്റ്റർക്ലാസുകളും ആഗോള വ്യവസായ പ്രമുഖരുടെ പങ്കാളിത്തത്തോടെ 55 ബ്രേക്ക്ഔട്ട് സെഷനുകളുമടക്കം 140-ലേറെ സെഷനുകൾ പരിപാടിയിലുണ്ടായിരുന്നു.
ആഗോള മാധ്യമ സംവാദം: സർക്കാർ, സ്വകാര്യ മേഖല പ്രതിനിധികൾ ഉൾപ്പെടെ പ്രധാന പങ്കാളികൾ മാധ്യമങ്ങളുടെയും വിനോദത്തിന്റെയും വളർന്നുവരുന്ന പങ്കിനെക്കുറിച്ച് ചർച്ച ചെയ്തു. സമാധാനത്തിനും ഡിജിറ്റൽ ഉൾച്ചേർക്കലിനും മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കാൻ വേവ്സ് പ്രഖ്യാപനം ഉച്ചകോടി അംഗീകരിച്ചു.
വേവ്-എക്സ്: മാധ്യമ-വിനോദ മേഖലയിൽ സ്റ്റാർട്ടപ്പുകൾ നയിക്കുന്ന നൂതനാശയങ്ങൾക്കായി സജ്ജീകരിച്ച വേദിയാണിത്. സ്റ്റാർട്ടപ്പുകൾ നിക്ഷേപകർക്കു മുന്നിൽ ആശയങ്ങൾ അവതരിപ്പിക്കുന്ന ദ്വിദിന തത്സമയ ആശയാവതരണ പരിപാടി ഇതിലുൾപ്പെടുന്നു.
വേവ്സ് ബസാർ: സ്ക്രിപ്റ്റുകൾ, സംഗീതം, കോമിക്സ്, ദൃശ്യ-ശ്രാവ്യ അവകാശങ്ങൾ എന്നിവയുടെ വിപണിയായി പ്രവർത്തിച്ച് 3,000-ത്തിലധികം ബിടുബി യോഗങ്ങൾ നടത്തി പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിച്ചു.
സാമ്പത്തിക - തന്ത്രപ്രധാന ഫലങ്ങൾ: ഫിലിം സിറ്റികളിലെ നിക്ഷേപങ്ങൾ, സർഗ സാങ്കേതിക വിദ്യാഭ്യാസം, തത്സമയ വിനോദ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്ക് 8,000 കോടി രൂപയുടെ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു.
ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (സിഐസി): ആനിമേഷൻ, ഗെയിമിംഗ്, എആർ/വിആർ, സംഗീതം തുടങ്ങി 34 സർഗ വിഭാഗങ്ങളിൽ രാജ്യവ്യാപകമായി സർഗ പ്രതിഭകളെ കണ്ടെത്തുന്ന വരുംതലമുറ മത്സരം. ലോകമെങ്ങും സർഗാത്മക ഉള്ളടക്ക നിർമാതാക്കളിൽനിന്ന് ഒരുലക്ഷത്തിലധികം പേരാണ് ഇതിൽ രജിസ്റ്റർ ചെയ്തത്.
ക്രിയേറ്റോസ്ഫിയർ: ഇന്ത്യയുടെ പുതുതലമുറ സർഗപ്രതിഭകളെ ഉയർത്തിക്കാട്ടുന്നതിന് മാസ്റ്റർക്ലാസുകളും മത്സരങ്ങളും തത്സമയ പ്രദർശനങ്ങളും സംഘടിപ്പിച്ചു.
ഭാരത് പവലിയൻ: ആഗോളതലത്തിൽ ഇന്ത്യയുടെ സാംസ്കാരിക ശക്തിയും നേതൃത്വവും ഉയർത്തിക്കാട്ടി ഇന്ത്യൻ കഥാഖ്യാനത്തിന്റെ പാരമ്പര്യത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവം പവലിയൻ നൽകി.
എട്ടാമത് ദേശീയ കമ്യൂണിറ്റി റേഡിയോ സമ്മേളനം: കമ്യൂണിറ്റി പ്രക്ഷേപണത്തിലെ നൂതനാശയങ്ങൾക്കും ഉൾച്ചേർക്കലിനും 12 നിലയങ്ങൾക്ക് ദേശീയ കമ്യൂണിറ്റി റേഡിയോ പുരസ്കാരങ്ങൾ ലഭിച്ചു.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് ലോക്സഭയിൽ പങ്കുവെച്ചതാണ് ഈ വിവരങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.