- Trending Now:
കൊച്ചി: മുൻനിര സംയോജിത ലോഹ നിർമ്മാതാക്കളായ ശ്യാം മെറ്റാലിക്സ് ആൻഡ് എനർജി ലിമിറ്റഡ് (എസ്എംഇഎൽ) തങ്ങളുടെ പ്രീമിയം റൂഫിംഗ് ശ്രേണിയായ എസ്ഇഎൽ ടൈഗർ റൂഫിംഗ് ഷീറ്റുകൾ കൊച്ചിയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി.തെക്കൻ കേരള വിപണിയിൽ സാന്നിധ്യമുറപ്പിക്കുകയാണ് ലക്ഷ്യം.
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ - എസ്ഇഎൽ ടൈഗർ റോയൽ, എസ്ഇഎൽ ടൈഗർ എലൈറ്റ്, എസ്ഇഎൽ ടൈഗർ ആൽഫ എന്നിവയാണ് എസ്ഇഎൽ ടൈഗർ എന്ന ബ്രാൻഡിന് കീഴിൽ പുറത്തിറക്കിയത്.
കനത്ത മഴക്കാലത്തെയും ഈർപ്പമുള്ള തീരദേശ കാലാവസ്ഥയെയും അതിജീവിക്കാൻ കഴിയുന്നതും, ദീർഘകാലം നീണ്ടു നിൽക്കുന്നതുമായ മേൽക്കൂര നിർമാണ വസ്തുക്കൾ തേടുന്ന വീട്ടുടമസ്ഥർ, നിർമ്മാതാക്കൾ, കരാറുകാർ എന്നിവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കരുത്ത്, ഈട്, ഭംഗി എന്നിവ സംയോജിപ്പിക്കുന്ന തരത്തിലാണ് ഉത്പന്നങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ശ്യാം മെറ്റാലിക്സ് ആൻഡ് എനർജി ലിമിറ്റഡ് ഡയറക്ടർ ശീതിജ് അഗർവാൾ പറഞ്ഞു, 'കഠിനമായ സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുക മാത്രമല്ല, ഓരോ വീടിന്റെയും ഘടനയുടെ ഭംഗി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുക എന്നതാണ് എസ്ഇഎൽ ടൈഗർ റൂഫിംഗ് ഷീറ്റുകളിലൂടെ ഞങ്ങളുടെ ലക്ഷ്യം.'
ആർക്കിടെക്റ്റുകൾ, ഡീലർമാർ, കോൺട്രാക്ടർമാർ, വ്യവസായ പങ്കാളികൾ എന്നിവരും ലോഞ്ചിങ് ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.