Sections

പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും എ ഐ അധിഷ്ഠിത ബഹുഭാഷാ പ്രതിവിധികൾ വർദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ട് സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ വേവ് എക്‌സ് നടത്തുന്ന 'ഭാഷാ സേതു' മത്സരത്തിന് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ളള അവസാന തീയതി 2025 ജൂലൈ 30 വരെ നീട്ടി

Wednesday, Jul 23, 2025
Reported By Admin
WaveX Extends Deadline for Bhasha Setu AI Language Challenge

സമഗ്രവും തദ്ദേശീയവുമായ ഡിജിറ്റൽ ഭരണ സംവിധാനത്തെ സഹായിക്കുന്നതിന് തത്സമയ ഭാഷാ വിവർത്തന പ്രതിവിധികൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ഗവൺമെന്റ് സംരംഭത്തിന്റെ ലക്ഷ്യം.

ഡിജിറ്റൽ ഭരണ രീതിയിൽ രാജ്യം മുന്നേറുമ്പോൾ, പൗരന്മാരോട് അവരുടെ മാതൃഭാഷയിൽ തത്സമയ ആശയവിനിമയം സാധ്യമാവുക എന്നത് വളരെ പ്രധാനമാണ്. വിവരവിനിമയത്തിന്റെ വ്യാപ്തിയും വേഗതയും വർദ്ധിപ്പിക്കുന്നതിന് ഭാഷാപരമായ വിടവുകൾ നികത്തുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാ കോണിലും എത്തുന്ന സേവനങ്ങൾ നൽകുന്നതിനും എ ഐ അധിഷ്ഠിത പ്രതിവിധികൾ പ്രധാനമാണ്.

ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിനായി നിർമ്മിത ബുദ്ധിയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള WaveX സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ അതിന്റെ 'ഭാഷാ സേതു' മത്സരത്തിൽ പ്രോട്ടോടൈപ്പ് സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി2025 ജൂലൈ 30 ആണ്.

'ഭാഷാസേതു റിയൽ-ടൈം ലാംഗ്വേജ് ടെക് ഫോർ ഭാരത്' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ മത്സരം, 12 ഇന്ത്യൻ ഭാഷകളിലായി തത്സമയ വിവർത്തനം, ലിപ്യന്തരണം, ശബ്ദങ്ങളുടെ പ്രാദേശികവൽക്കരണം എന്നിവയ്ക്കായി എ ഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പ്രതിവിധികൾ നിർമ്മിക്കാൻ സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നു. വളർന്നുവരുന്ന സംരംഭങ്ങൾക്കും നൂതനാശയ വിദഗ്ധർക്കും അവരുടെ പ്രതിവിധികൾ പരിഷ്‌കരിക്കാനും സമർപ്പിക്കാനും സമയപരിധി നീട്ടിയത് അധിക അവസരം നൽകുന്നു.

ഭാഷാസേതു മത്സരം

2025 ജൂൺ 30-ന് ആരംഭിച്ച ഭാഷാസേതു മത്സരം, രാജ്യത്തുടനീളമുള്ള പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകളിലും സാങ്കേതിക ഡെവലപ്പർമാരിലും ഗണ്യമായ താൽപ്പര്യം സൃഷ്ടിച്ചിട്ടുണ്ട്. ഈ സംരംഭം സമഗ്രമായ പങ്കാളിത്തവും ഓപ്പൺ സോഴ്സ് അല്ലെങ്കിൽ കുറഞ്ഞ ചെലവിലുള്ള AI സാങ്കേതികവിദ്യകളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നു.അതേസമയം വിപുലീകരിക്കാവുന്നതും പ്രാപ്യവുമായ പ്രൊപ്രൈറ്ററി മാതൃകകളെയും ഇത് സ്വാഗതം ചെയ്യുന്നു.

താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക WaveX പോർട്ടൽ വഴി (https://wavex.wavesbazaar.com)രജിസ്റ്റർ ചെയ്ത് പ്രോട്ടോടൈപ്പുകൾ സമർപ്പിക്കാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.