Sections

പുതിയ റീട്ടെയിൽ ഐഡന്റിറ്റി അവതരിപ്പിച്ച് പീറ്റർ ഇംഗ്ലണ്ട്

Tuesday, Jun 16, 2026
Reported By Admin
Peter England Unveils New Retail Identity Across India

കൊച്ചി: പ്രമുഖ പുരുഷവസ്ത്ര ബ്രാൻഡുകളിലൊന്നായ പീറ്റർ ഇംഗ്ലണ്ട് പുതിയ റീട്ടെയിൽ ഐഡന്റിറ്റി അവതരിപ്പിച്ചു. ബ്രാൻഡിന്റെ പൈതൃകവും ആധുനികതയും സമന്വയിപ്പിച്ചുള്ള ഈ മാറ്റം, ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട ഷോപ്പിംഗ് അനുഭവം നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. ലണ്ടൻഡെറിയിൽ 1889-ൽ ആരംഭിച്ച പീറ്റർ ഇംഗ്ലണ്ട്, ഇന്ത്യയിൽ മൂന്ന് പതിറ്റാണ്ടിലേറെയായി വിശ്വാസ്യതയും ഗുണനിലവാരവും കൈമുതലാക്കി മുന്നേറുകയാണ്. പുതിയ റീട്ടെയിൽ ആശയത്തിലൂടെ ഉൽപ്പന്നങ്ങൾ, ബ്രാൻഡ് അവതരണം, സ്റ്റോർ ഡിസൈൻ, ഉപഭോക്തൃ അനുഭവം എന്നിവയിൽ കൂടുതൽ സമകാലികമായ സമീപനമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്.

പുതിയ സ്റ്റോർ ഡിസൈനിൽ ബ്രാൻഡിന്റെ ചരിത്രവും കരകൗശല പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ സ്റ്റോറിയെല്ലിംഗ് സംവിധാനങ്ങൾ, പ്രത്യേക ഡിസൈൻ മോട്ടിഫുകൾ, നവീന ട്രയൽ റൂമുകൾ, മെച്ചപ്പെട്ട ഉൽപ്പന്ന പ്രദർശന മേഖലകൾ എന്നിവ ഉപഭോക്തൃ അനുഭവം ഉയർത്തുന്നു. ഡെനിം, ഫോർമൽ വസ്ത്രങ്ങൾ, കാഷ്വൽ വെയർ, ആഘോഷ-വിവാഹ വസ്ത്രങ്ങൾ തുടങ്ങി പീറ്റർ ഇംഗ്ലണ്ടിന്റെ സമ്പൂർണ ഉൽപ്പന്ന ശേഖരം ഒരൊറ്റ ഇടത്തിൽ ലഭ്യമാക്കുന്ന രീതിയിലാണ് പുതിയ റീട്ടെയിൽ മാതൃക ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള സ്റ്റോറുകളിലേക്ക് ഈ പുതിയ റീട്ടെയിൽ ഐഡന്റിറ്റി ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.