- Trending Now:
വയനാട്: മാലിന്യ സംസ്കരണ നിയമ ലംഘനവുമായി ബന്ധപ്പെട്ട് പൊഴുതന ഗ്രാമ പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 160 കിലോ നിരോധിത പ്ലാസ്റ്റിക്ക് പിടികൂടി. 10,000 രൂപ പിഴ ഈടാക്കി. മാലിന്യ സംസ്കരണ രംഗത്തെ നിയമ ലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാൻ രൂപീകരിച്ച പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെയും പൊഴുതന ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടികൂടിയത്. മാലിന്യം ശാസ്ത്രീയമായ രീതിയിൽ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകാനും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് നിർദേശം നൽകി. നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു. എൻഫോഴ്സ്മെന്റ് അംഗങ്ങളായ ജോസ് തോമസ്, കെ. അനൂപ് കെ, പി. ബഷീർ, ശാലുരാജ്, മുഹജിർ തുടങ്ങിയവർ നേതൃത്വം നൽകി.
മരുതറോഡ് ഗ്രാമപഞ്ചായത്തിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും വിൽപനയും കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. പഞ്ചായത്ത് നടത്തിയ സ്ക്വാഡ് പരിശോധനയിൽ 10 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് പിഴ ഈടാക്കി. മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 8500 രൂപയാണ് പിഴ ഈടാക്കിയത്. ഹെൽത്ത് ഇൻസ്പെക്ടർ ഉദയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റഹ്മാൻ, പി. രാജേഷ്, വി. സുധീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് മരുതറോഡ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി രാമചന്ദ്രൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.