- Trending Now:
മുംബൈ: പ്രമുഖ ഫാഷൻ ബ്രാൻഡായ പാന്റലൂൺസ്, നടിയും സ്റ്റൈൽ ഐക്കണുമായ സാമന്ത റൂത്ത് പ്രഭുവിനെ തങ്ങളുടെ ആദ്യത്തെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.
സാമന്തയെ അവതരിപ്പിക്കുന്ന 'സ്പാർക്ക് യുവർ ഇമാജിനേഷൻ ' എന്ന ഉത്സവ കാമ്പെയ്നും ആരംഭിച്ചു. ഓരോ ഉപഭോക്താവിനെയും പ്രചോദിപ്പിക്കുക, അവരുടെ സർഗ്ഗാത്മകതയെ നിർഭയമായി പരീക്ഷിക്കാനും, ആത്മവിശ്വാസത്തോടെ അവരുടെ അതുല്യമായ സ്വഭാവം പ്രകടിപ്പിക്കാനും പ്രേരിപ്പിക്കുക എന്ന പാന്റലൂണിന്റെ ദൗത്യം ഈ കാമ്പെയ്ൻ ഉൾക്കൊള്ളുന്നു.
പാന്റലൂൺസ്, ഓൺഡ്! എന്നിവയുടെ സിഇഒ സംഗീത തൻവാനി പറഞ്ഞു, 'സ്പാർക്ക് യുവർ ഇമാജിനേഷൻ ഒരു ഉത്സവ കാമ്പെയ്ൻ മാത്രമല്ല - ഓരോ ഷോപ്പറെയും സ്വയം ഒരു സ്രഷ്ടാവായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആത്മവിശ്വാസമുള്ള, വൈവിധ്യമാർന്ന, പരീക്ഷണങ്ങൾക്ക് ഭയമില്ലാത്ത സാമന്ത റൂത്ത് പ്രഭു കൃത്യമായി ഇതിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നു.'
സാമന്ത റൂത്ത് പ്രഭു പറഞ്ഞു, 'എനിക്ക് ഫാഷൻ സ്വയം പ്രകടിപ്പിക്കാനുള്ള ഒരു രൂപമാണ്, പാന്റലൂൺസ് ആ വിശ്വാസവുമായി പൂർണ്ണമായും യോജിക്കുന്നു.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.