- Trending Now:
സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് ഇന്ന് അനിവാര്യമായ ഒരു ഘടകമാണ്. പാൻ കാർഡ് ഉപയോഗിക്കുന്നവർ വലിയ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ചെറിയ തെറ്റ് പറ്റിയാൽ പോലും പതിനായിരം രൂപ പിഴ ഒടുക്കേണ്ടതായി വരാം.
പത്തക്ക പാൻ കാർഡ് നമ്പർ രേഖപ്പെടുത്തുമ്പോൾ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. പാൻ കാർഡ് വിവരങ്ങൾ പൂരിപ്പിക്കുമ്പോൾ നേരിയ അക്ഷരത്തെറ്റ് കടന്നുകൂടിയാൽ തന്നെ പിഴ ചുമത്തും. ഒരാൾക്ക് രണ്ടു പാൻ കാർഡ് ഉണ്ടായാലും സമാനമായ പിഴ ഒടുക്കേണ്ടതായി വരും.
ബിപിഎൽ കുടുംബങ്ങൾക്ക് 500 രൂപയ്ക്ക് പാചകവാതകം... Read More
പത്തക്ക നമ്പർ പൂരിപ്പിക്കുമ്പോൾ തന്റെ കൈയിൽ ഒരു പാൻ കാർഡ് മാത്രമേ ഉള്ളൂവെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം പിഴ ഒടുക്കേണ്ടതായി വരും. ആദായനികുതി വകുപ്പ് അത്തരത്തിലുള്ള പാൻ കാർഡുകൾ റദ്ദാക്കുകയും പിഴ ചുമത്തുകയുമാണ് പതിവ്. വീഴ്ച സംഭവിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വരെ മരവിപ്പിച്ചു എന്നും വരാം. അതിനാൽ രണ്ടാമതൊരു പാൻ കാർഡ് ഉള്ളവർ ഉടൻ തന്നെ അത് ആദായനികുതി വകുപ്പിൽ സറണ്ടർ ചെയ്യേണ്ടതാണ്.
1961ലെ ആദായനികുതി വകുപ്പിലെ 272 ബി വകുപ്പ് പ്രകാരമാണ് പിഴ ചുമത്തുന്നത്. ഐടി റിട്ടേൺ സമർപ്പിക്കുമ്പോൾ പാൻ കാർഡ് വിവരങ്ങൾ നൽകുമ്പോഴും ഇത് ബാധകമാണ്. അപേക്ഷ പൂരിപ്പിക്കുമ്പോൾ പാൻ കാർഡ് വിവരങ്ങളിൽ തെറ്റ് കടന്നുകൂടിയാൽ പതിനായിരം രൂപ തന്നെയാണ് പിഴയെന്നും നിയമം പറയുന്നു. ഓൺലൈനായും ഓഫ്ലൈനായും പാൻ കാർഡ് വിവരങ്ങളിൽ മാറ്റം വരുത്താവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.