Sections

പത്മശ്രീയില്‍ മലയാള തിളക്കമായി വെച്ചൂര്‍ പശു സംരക്ഷക ശോശാമ്മ; ഗൂഗിള്‍ മൈക്രോസോഫ്റ്റ് സിഇഒമാര്‍ക്കും പുരസ്‌കാരം

Wednesday, Jan 26, 2022
Reported By Admin
shoshama

മലയാളത്തിന് ലഭിച്ച നാല് പത്മശ്രീ പുരസ്‌കാരങ്ങളില്‍ കാര്‍ഷിക രംഗത്ത് നിന്നും അഭിമാനകരമായ നേട്ടമുണ്ട്

 

ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ നാനാഭാഗങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചവരും, സേവനം അനുഷ്ഠിച്ചവരും പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. മലയാളത്തിന് ലഭിച്ച നാല് പത്മശ്രീ പുരസ്‌കാരങ്ങളില്‍ കാര്‍ഷിക രംഗത്ത് നിന്നും അഭിമാനകരമായ നേട്ടമുണ്ട്. 

കാര്‍ഷിക മേഖലയ്ക്ക് അഭിമാനമായി മൃഗ സംരക്ഷണം വിഭാഗത്തില്‍ സൂസമ്മ ഐപ്പിനെയും പുരസ്‌കാര ജേതാവായി പ്രഖ്യാപിച്ചു. കൂടാതെ, കവി പി.നാരായണകുറുപ്പ്, കളരിയാശാന്‍ ശങ്കരനാരായണ മേനോന്‍ ചുണ്ടിയില്‍, സാമൂഹിക പ്രവര്‍ത്തക കെ.വി.റാബിയ എന്നിവരും പത്മശ്രീയിലൂടെ മലയാളത്തിന്റെ യശസ്സുയര്‍ത്തി.

കൃഷിയില്‍ പത്മശ്രീ നേട്ടം 

72-ാം വയസിലും വെച്ചൂര്‍ പശുക്കളെ സംരക്ഷിച്ച് മാതൃകയായ ശോശാമ്മ ഐപ്പും പത്മശ്രീ ശോഭയില്‍ തിളങ്ങി. ഇതിന് മുന്‍പ് ലോക ഭക്ഷ്യകാര്‍ഷിക സംഘടനയുടെയും (FAO), ഐക്യരാഷ്ട സംഘടനയുടെ വികസന പ്രോജക്ടിന്റെയും (UNDP) അംഗീകാരങ്ങള്‍ ശോശാമ്മ ഐപ്പിനെ തേടിയെത്തിയിരുന്നു. മണ്ണുത്തിയില്‍ ഇന്ദിരാനഗറിലാണ് ശോശാമ്മ താമസിക്കുന്നത്. വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കുക എന്ന ദൃഢനിശ്ചയത്തോടെ, 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ഷികരംഗത്ത് എത്തിയ ശോശാമ്മ ഐപ്പ് കടുത്ത ഇച്ഛാശക്തിയുടെ പ്രതിരൂപം കൂടിയാണ്.

107 പേര്‍ക്കാണ് ഈ വര്‍ഷം പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല, ഗൂഗിള്‍ മാതൃസ്ഥാപനമായ ആല്‍ഫബറ്റിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചൈ എന്നിവര്‍ അടക്കം 17 പേര്‍ പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹരായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.