Sections

സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ മുന്നേറ്റം കൈവരിച്ച് ഓയോ

Friday, Dec 09, 2022
Reported By admin
oyo

ഈ ജനുവരിയില്‍ തന്നെ ബിസിനസ്സ് യാത്രകള്‍ വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു

 

ട്രാവല്‍ ടെക് സ്ഥാപനമായ ഒയോ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ മുന്നേറ്റം നടത്തുന്നു. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒയോ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ബിസിനസ് നഗരങ്ങളിലെ ബുക്കിംഗില്‍ 83 ശതമാനം വര്‍ദ്ധനവാണ് ഒയോ രേഖപ്പെടുത്തിയത്.  

കമ്പനിയുടെ ബിസിനസ് ട്രാവല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് 2022 അനുസരിച്ച്, ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്ത ബിസിനസ്സ് നഗരം ദില്ലിയാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്. ബംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ എന്നിവ ബുക്കിംഗില്‍ മുന്നിട്ട് നില്‍ക്കുന്നു. ദില്ലിയുടെ 50  ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൈദരാബാദ് ബുക്കിംഗില്‍ 100 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.  ബെംഗളൂരുവില്‍ 128 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ കൊല്‍ക്കത്തയിലും ചെന്നൈയിലും യഥാക്രമം 96 ശതമാനവും 103 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

ബിസിനസ്സ് യാത്രകള്‍ ഈ വര്‍ഷം ഉയര്‍ന്നിട്ടുണ്ട്. ഈ പ്രവണത തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് ഒയോ വ്യക്തമാക്കി.  ബിസിനസ്സ് യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത താമസ അനുഭവം ഉറപ്പാക്കുന്നതിന്, പ്രത്യേക സംവിധാനം ഉറപ്പാക്കിയിട്ടുണ്ട് എന്നും കമ്പനി ചൂണ്ടിക്കാട്ടി. 

വടക്ക്, ഡല്‍ഹി, നോയിഡ, ഗുഡ്ഗാവ്, ചണ്ഡീഗഢ്, പാനിപ്പത്ത് ലുധിയാന, ഡെറാഡൂണ്‍ തുടങ്ങിയ നഗരങ്ങളിലും കിഴക്ക് ലഖ്നൗ, പട്ന, കൊല്‍ക്കത്ത, ഗുവാഹത്തി, ഭുവനേശ്വര്‍ എന്നിവിടങ്ങളിലും ദക്ഷിണേന്ത്യയില്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നീ നഗരങ്ങളിലും പടിഞ്ഞാറ് മുംബൈ, ഇന്‍ഡോര്‍, അഹമ്മദാബാദ്, പൂനെ നഗരങ്ങളിലും ബിസിനസ്സ് വര്‍ധിച്ചതിനാല്‍ ഒയോ കൂടുതല്‍ വളര്‍ച്ച നേടിയിട്ടുണ്ട്. 

ഈ ജനുവരിയില്‍ തന്നെ ബിസിനസ്സ് യാത്രകള്‍ വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു. ഏപ്രിലില്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ ഇതില്‍ വര്‍ദ്ധനവുണ്ടായി. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, പരമ്പരാഗത ബിസിനസ്സ് സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ട്രാവല്‍ മാനേജ്മെന്റ് കമ്പനികള്‍, ഫിലിം പ്രൊഡക്ഷന്‍ ഹൗസുകള്‍ എന്നിവ കോര്‍പ്പറേറ്റ് ബുക്കിങ്ങിനും താമസത്തിനും ഒയോയ്ക്ക് പ്രാധാന്യം നല്‍കിയതായി കമ്പനി വെളിപ്പെടുത്തി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.