ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും പരാജയം നേരിടേണ്ടി വരും. പക്ഷേ, പലരും പരാജയം വന്നാൽ നിരാശപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്നു.എന്നാൽ സത്യത്തിൽ പരാജയം വിജയത്തിലേക്കുള്ള ഏറ്റവും വലിയ അധ്യാപകൻ ആണ്.തോമസ് എഡിസൺ ആയിരത്തിലേറെ പരാജയങ്ങൾക്കുശേഷമാണ് വൈദ്യുത ബൾബ് കണ്ടുപിടിച്ചത്.ലിങ്കൺ പല തെരഞ്ഞെടുപ്പുകളിലും തോറ്റിട്ടാണ് അമേരിക്കൻ പ്രസിഡന്റായത്.ജെ.കെ. റൗളിങ് നിരവധി പ്രസാധകർ നിരസിച്ചതിന് ശേഷം മാത്രമാണ് ഹാരി പോട്ടർ ലോകം കണ്ടത് ഇതുപോലെ പല വിജയികളുടെയും കഥകൾ നിങ്ങൾക്കറിയാമായിരിക്കും.പരാജയം അതിജീവിക്കാൻ വേണ്ട മുൻകരുതലുകൾ എന്തൊക്കെ എന്ന് നോക്കാം.
- എവിടെ തെറ്റി എന്ന് ആത്മവിശകലനം ചെയ്യുക. തെറ്റുകൾ മനസ്സിലാക്കി, അത് അടുത്ത ശ്രമത്തിൽ ഒഴിവാക്കുക.
- പരാജയം തോൽവി അല്ല, ഒരു പഠനാനുഭവമാണ് എന്ന് കരുതുക.ഇനി കഴിയില്ല എന്ന ചിന്തയ്ക്ക് പകരം ഇനി കൂടുതൽ നല്ലത് ചെയ്യാം എന്ന് വിശ്വസിക്കുക.
- വലിയ ലക്ഷ്യത്തിലേക്ക് നേരിട്ട് പോകാതെ, ചെറിയ ഘട്ടങ്ങളിലൂടെ തുടങ്ങുക. ഓരോ ചെറു വിജയവും ആത്മവിശ്വാസം നൽകും.
- പ്രചോദനാത്മക പുസ്തകങ്ങൾ വായിക്കുക, വീഡിയോ/ഓഡിയോ കേൾക്കുക.വിജയികളായ ആളുകളുടെ കഥകൾ പഠിക്കുക.
- നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളുകളുമായി ഇടപഴകുക. നെഗറ്റീവ് എനർജി ഉള്ളവരിൽ നിന്ന് മാറിനിൽക്കുക.
- പഴയ തെറ്റുകളിൽ നിന്ന് പാഠം എടുത്ത് പുതിയ സ്ട്രടെജി തയ്യാറാക്കുക.പദ്ധതി തയ്യാറാക്കി സ്ഥിരതയോടെ മുന്നോട്ട് പോകുക.
- വിജയം ഉടനെ കിട്ടണമെന്നില്ല.തുടർച്ചയായ പരിശ്രമം കൊണ്ട് ഉറപ്പായ വിജയം ലഭിക്കും.
- ചെറിയ മുന്നേറ്റങ്ങൾ പോലും ആഘോഷിക്കുക. ഇത് ആത്മവിശ്വാസവും സന്തോഷവും വർദ്ധിപ്പിക്കും.
- പരാജയം സ്വീകരിക്കുന്നവർക്ക് ഭയം കുറയും.ആത്മവിശ്വാസം വർധിക്കും. സ്ഥിരതയും സഹനശക്തിയും വളരും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

ജീവിത വിജയത്തിനായി നിരന്തരം പഠനം തുടരാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.