Sections

ജീവിത വിജയത്തിനായി നിരന്തരം പഠനം തുടരാം

Monday, Sep 08, 2025
Reported By Soumya
Lifelong Learning: Why Education Needs Constant Update

ചില ആളുകൾ ജീവിതത്തിൽ പരാജയപ്പെടുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് വിദ്യാഭ്യാസത്തിന്റെ കുറവ്. വിദ്യാഭ്യാസം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. വിദ്യാഭ്യാസം ഇന്ന് വളരെ വേഗത്തിൽ നേടാൻ പറ്റിയ ഒന്നു കൂടിയാണ്. പക്ഷേ പലരും സമയം പാഴാക്കിക്കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ മുന്നോട്ടുവരാൻ തയ്യാറാകുന്നില്ല എന്ന സൂക്ഷ്മമായി നോക്കിയാൽ മനസ്സിലാകും. അതു മാത്രവുമല്ല ചിലർ വിദ്യാഭ്യാസം നേടിക്കഴിഞ്ഞാൽ തുടർപഠനത്തിനുവേണ്ടി തയ്യാറാകാത്ത വരും ഉണ്ട്. വിദ്യാഭ്യാസത്തിൽ നാം പഠിക്കുന്ന കാര്യങ്ങൾ എല്ലാം പരിപൂർണ്ണമായി ശരിയാകണമെന്നില്ല. അതിൽ മുന്നോട്ടു പോകുന്നതിന് അപ്ഡേഷൻ എപ്പോഴും അത്യാവശ്യമാണ്. പക്ഷേ അങ്ങനെ ഒരു അപ്ഡേഷൻ കൊടുക്കാത്തത് കൊണ്ട് തന്നെ പുതിയ പുതിയ മാറ്റങ്ങളും നിങ്ങളിലേക്ക് എത്തുന്നില്ല. ജീവിതത്തിൽ വിജയിയാകണമെങ്കിൽ അപ്ഡേഷൻ വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലഘട്ടത്തിൽ അപ്ഡേഷൻ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • പഠിക്കുക എന്നത് ജീവിത അവസാനം വരെ കൊണ്ടുപോകേണ്ട ഒന്നാണെന്ന് മനസ്സിലാക്കുക. അത് കുട്ടിക്കാലത്ത് അല്ലെങ്കിൽ ചെറുപ്പകാലത്ത് മാത്രം ചെയ്യേണ്ട ഒരു പ്രോസസ് ആണെന്ന് ചിന്ത വരാൻ പാടില്ല. ജീവിതകാലം മുഴുവൻ പഠിച്ചുകൊണ്ടിരിക്കുക എന്ന വ്രതം നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കുക.
  • കുറേ കാര്യങ്ങൾ അറിഞ്ഞിരിക്കുക എന്നത് വലിയ കാര്യമല്ല. അറിഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. കുറെ അറിവുകൾ കൊണ്ട് നിറയ്ക്കുന്നതല്ല വിദ്യാഭ്യാസം തനിക്ക് കിട്ടിയ അറിവുകൾ പ്രയോജനപ്പെടുത്തുന്നതിലാണ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമുള്ളത്. നിങ്ങളുടെ അറിവുകൾ ചെറിയ രീതിയിൽ എങ്കിലും പരീക്ഷണങ്ങൾ നടത്തി നോക്കുവാനുള്ള ഇച്ഛാശക്തി നിങ്ങൾക്കുണ്ടാകണം.
  • പഠിച്ച കാര്യങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്രദം ആകുന്ന തരത്തിൽ കൊണ്ടുവരികയും വേണം. ഉദാഹരണമായി നിങ്ങൾക്ക് ഇംഗ്ലീഷ് ഭാഷ വളരെ നല്ല രീതിയിൽ അറിയാമെങ്കിൽ, അത് പഠിച്ചാൽ മാത്രം പോരാ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാൻ വേണ്ടി തയ്യാറാകണം. അങ്ങനെ വളരെ നല്ല രീതിയിൽ മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ പ്രയോഗിക്കണം. മറ്റുള്ളവരെ പഠിപ്പിക്കുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ ഭാഷാനൈപുണ്യം വർധിപ്പിക്കുവാനും സാധിക്കും. ഏതൊരു കാര്യമാണെങ്കിലും നിങ്ങൾ പഠിച്ചത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുമ്പോഴാണ് അതിന്റെ നൈപുണ്യം ലഭിക്കുന്നത്.
  • പഠിക്കുകയും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്താൽ മാത്രം പോരാ നാളത്തെ തലമുറയ്ക്ക് കിട്ടുന്നതിനുവേണ്ടി അത് സൂക്ഷിക്കുക. നിങ്ങളുടെ വിദ്യാഭ്യാസ പദ്ധതികൾ വേണമെങ്കിൽ ഡിജിറ്റലായി സൂക്ഷിക്കാം അല്ലെങ്കിൽ ഒരു പുസ്തകരൂപത്തിൽ സൂക്ഷിക്കാം അല്ലെങ്കിൽ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ തരത്തിലുള്ള വീഡിയോ ആയിട്ടോ തയ്യാറാക്കി വയ്ക്കുക.

ഇങ്ങനെ ഈ നാല് കാര്യങ്ങൾ വളരെ ശ്രദ്ധിക്കുകയും വിദ്യാഭ്യാസ കാലഘട്ടത്തിൽ എപ്പോഴും അപ്ഡേഷൻ ഉണ്ടാവുകയും അപ്ഡേഷൻസ് മുഴുവൻ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും റെക്കോർഡ് ആയി സൂക്ഷിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാവുകയും ചെയ്യുന്നു. ഈ കാര്യങ്ങൾ എല്ലാവർക്കും ചെയ്യാൻ കഴിയുന്നതാണ് എന്ന് പറയുന്നില്ല നിങ്ങൾ ഇത് അനുവർത്തിച്ചു കഴിഞ്ഞാൽ വളരെയധികം അപ്ഡേഷൻസ് ഉണ്ടാകും. നിങ്ങളുടെ ജീവിതത്തിൽ വളരെ മാറ്റങ്ങൾ ഉണ്ടാകും. ധന്യത ഉണ്ടാകുന്ന ജീവിതമാക്കി മാറ്റുവാൻ സാധിക്കും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.