ജീവിതത്തിൽ നാം ഓരോരുത്തരും പലപ്പോഴും തടസ്സങ്ങളും വെല്ലുവിളികളും നേരിടുന്നു. ചിലപ്പോൾ വഴിയൊക്കെ അടഞ്ഞുപോയെന്നു തോന്നും, മുന്നോട്ട് പോകാൻ ധൈര്യം കുറഞ്ഞുപോകും. പക്ഷേ ഓർമ്മിക്കുക തടസ്സം വന്നിടത്താണ് ശക്തിയുടെ തുടക്കം.ചെറിയൊരു ചിന്ത പോലും വലിയൊരു മാറ്റത്തിന് കാരണമാകും.ഇന്നത്തെ ചെറിയൊരു പരിശ്രമം, നാളത്തെ വലിയൊരു വിജയത്തിന് അടിത്തറയാകും.
ആത്മവിശ്വാസം നഷ്ടപ്പെടാതെ മുന്നോട്ട് നീങ്ങുമ്പോൾ, വഴികൾ തന്നെ നമ്മെ തേടി വരും.ജീവിതത്തിലെ പ്രചോദനത്തിനായുള്ള കുറച്ച് വഴികൾ എന്തൊക്കെയെന്നു നോക്കാം.
- വലിയ കാര്യങ്ങൾ നേടാൻ ആദ്യം മനസ്സിൽ ഒരു ലക്ഷ്യം വേണം. സ്വപ്നങ്ങളാണ് നിങ്ങളുടെ വഴികാട്ടി.
- മനസിൽ വരുന്ന ഓരോ നെഗറ്റീവ് ചിന്തയും മാറ്റി, ആത്മവിശ്വാസം നിറയ്ക്കുക.
- വലിയ നേട്ടങ്ങൾ ചെറിയൊരു തുടക്കത്തിൽ നിന്നാണ് വളരുന്നത്. അത് ഇന്നുതന്നെ തുടങ്ങുക.
- തോൽവി ഒരു അവസാനമല്ല, അത് പഠിക്കാനുള്ള ഒരു പുതിയ അവസരമാണ്.
- ഭയം നമ്മെ പിടിച്ചിടും, പക്ഷേ ധൈര്യം നമ്മെ മുന്നോട്ട് നയിക്കും.
- ലോകം മുഴുവൻ ഇല്ലെന്ന് പറഞ്ഞാലും, എനിക്ക് കഴിയും എന്ന് സ്വയം പറയുക.
- ഇന്ന് എടുത്ത ചെറിയൊരു പരിശ്രമം, നാളത്തെ വലിയ വിജയത്തിനുള്ള അടിത്തറയാണ്.
- ഒരാളുടെ യാത്രയുടെ തുടക്കം സ്വപ്നത്തിലാണ്. ജീവിതത്തിൽ നിങ്ങൾ നേടാൻ ആഗ്രഹിക്കുന്നതു വ്യക്തമായി മനസ്സിലാക്കുക.
- വലിയ ലക്ഷ്യങ്ങൾ ചെറിയ ചുവടുകളാക്കി, ദിനംപ്രതി അവ നേടാൻ ശ്രമിക്കുക. ഇത് ആത്മവിശ്വാസം വർദ്ധിപ്പിക്കും.
- സമയത്ത് ഉണരുക, പഠിക്കുക, ജോലി ചെയ്യുക - ഇത്തരം ശീലങ്ങൾ സ്ഥിരമായി തുടർന്നാൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാം.
- എല്ലാ കാര്യങ്ങളും ഉടൻ നടക്കണമെന്നില്ല. ക്ഷമയോടെ കാത്തിരിക്കാനും നിരന്തരമായി ശ്രമിക്കാനും പഠിക്കണം.
- നമ്മെ പ്രോത്സാഹിപ്പിക്കുന്നവരുമായി സമയം ചിലവഴിക്കുക. അത് ആത്മവിശ്വാസം ഇരട്ടിയാക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

അമിത ചിന്തകൾ ഒഴിവാക്കി സമ്മർദ്ദരഹിതമായ ജീവിതം നയിക്കാനുള്ള നുറുങ്ങുകൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.