- Trending Now:
കോഴിക്കോട്: ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതലത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ തയ്യാറാക്കുന്നവർക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 7,000 രൂപയും രണ്ടാം സമ്മാനം 3,000 രൂപയും ആണ്. വീഡിയോകളുടെ ദൈർഘ്യം ഒരു മിനിട്ട് മുതൽ മൂന്നു മിനിട്ട് വരെ. കോഴിക്കോട് ജില്ലയിൽ സ്ഥിര താമസക്കാരായവർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം.
ദൃശ്യങ്ങൾ പി.ആർ.ഡിയുടെ ജില്ലാതല സോഷ്യൽ മീഡിയ പേജിൽ പ്രസിദ്ധീകരിക്കും. ഉള്ളടക്കത്തിന് ലഭിക്കുന്ന ലൈക്കും ഷെയറും കൂടി വിധിനിർണയത്തിൽ പരിഗണിക്കും.
സമ്മാനം നേടുന്നവ സംസ്ഥാനതലത്തിലുള്ള സർക്കാരിന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കും.
വിഡിയോ ദൃശ്യങ്ങൾ പെൻ ഡ്രൈവ് അല്ലെങ്കിൽ ഇ മെയിൽ മുഖേന സമർപ്പിക്കാവുന്നതാണ്. ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽസ്റ്റേഷൻ, കോഴിക്കോട് -673020 എന്ന വിലാസത്തിലോ പെൻ ഡ്രൈവ് സമർപ്പിക്കാം. ഇ-മെയിൽ വിലാസം dioprdpanelkkd@gmail.com. അയക്കുന്നയാളുടെ പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തണം. ദൃശ്യങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ നാല് വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക്: 0495-2370225.
ആലപ്പുഴ: കാലം മുന്നോട്ട് പായുന്നു. ചരിത്ര നിമിഷങ്ങളെ പക്ഷേ, നമുക്ക് പുനരാവിഷ്കരിക്കാനാകും. ക്യാമറയുടെ മാജിക്കിലൂടെ.
ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വിഡിയോ ദൃശ്യങ്ങൾ തയ്യാറാക്കുന്നതിന് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ ജില്ലയിലെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും അവസരം. ഓണത്തിന്റെ സുന്ദര നിമിഷങ്ങൾ പകർത്തിയ വീഡിയോകൾ അയക്കാം. ഒരു മിനുറ്റു മുതൽ മൂന്നു മിനുറ്റുവരെ ദൈർഘ്യമുള്ള വീഡിയോകളാണ് പരിഗണിക്കുക. ഡിസ്ട്രിക്ട് ഇൻഫർമേഷൻ ഓഫീസ് ആലപ്പുഴ (https://www.facebook.com/DistrictInformationOfficerAlappuzha) പേജിലേക്ക് മെസേജ് ആയോ 9074594578 നമ്പരിൽ വാട്സാപ് ആയോ നൽകാം. പി ആർ ഡി യുടെ ജില്ല പേജിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ മികച്ച ഉള്ളടക്കം, ലൈക്ക്, ഷെയർ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിധി നിർണയിക്കുക. വീഡിയോകൾ സെപ്തംബർ രണ്ടിന് മുന്നോടിയായി നൽകേണ്ടതാണ്. വിജയികൾക്ക് ഒന്നാം സമ്മാനം ഏഴായിരം രൂപയും രണ്ടാം സമ്മാനം മൂവായിരം രൂപയുമാണ്. സമ്മാനം നേടുന്നവ സംസ്ഥാനതലത്തിലുള്ള സർക്കാരിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കുന്നതാണ്. കൂടുതൽ വിവരത്തിന് 04772251349 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഓണം മധുരം' റീൽസ് മത്സരത്തിൽ പങ്കെടുക്കാം സമ്മാനങ്ങൾ നേടാം... Read More
ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതലത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ തയ്യാറാക്കുന്നവർക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 5,000 രൂപയും രണ്ടാം സമ്മാനം 3,000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും ആണ്. വീഡിയോകളുടെ ദൈർഘ്യം ഒരു മിനിട്ട് മുതൽ മൂന്നു മിനിട്ട് വരെ ആകാം. പാലക്കാട് ജില്ലയിൽ മത്സരത്തിൽ പങ്കെടുക്കുന്നവർ വീഡിയോ prd.pkd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. ദൃശ്യങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 2.
ഈ വർഷത്തെ ഓണാഘോഷത്തിന്റെ ആഹ്ലാദ നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തി സമ്മാനം നേടാം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന 'ഓണനിലാവ്' വീഡിയോ മത്സരത്തിൽ കണ്ണൂർ ജില്ലയിൽനിന്നുള്ള ആർക്കും പങ്കെടുക്കാം. മൊബൈൽ ഫോണിലോ ക്യാമറയിലോ പകർത്തിയ ദൃശ്യങ്ങൾ അയക്കാം. ഒന്നാം സമ്മാനം 5,000 രൂപ, രണ്ടാം സമ്മാനം 3,000 രൂപ, മൂന്നാം സമ്മാനം 2,000 രൂപ. വീഡിയോ ദൃശ്യങ്ങളുടെ ദൈർഘ്യം ഒരു മിനുട്ട് മുതൽ മൂന്ന് മിനുട്ട് വരെ. ദൃശ്യങ്ങൾ ഇമെയിലായി സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ രണ്ട്. അയക്കേണ്ട ഇമെയിൽ വിലാസം: kannurprdcontest@gmail.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.