Sections

കെൽട്രോണിൽ വിവിധ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ പഠിക്കാൻ അവസരം

Thursday, Mar 23, 2023
Reported By Admin
Keltron Courses

കെൽട്രോണിന്റെ വിവിധ സെന്ററുകളിൽ കോഴ്സുകൾ പഠിക്കാം


കെൽട്രോണിൽ ജേർണലിസം പഠിക്കാൻ അവസരം

കെൽട്രോൺ നടത്തുന്ന ജേർണലിസം കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേർണലിസം, ടെലിവിഷൻ ജേർണലിസം, സോഷ്യൽ മീഡിയ ജേർണലിസം, മൊബൈൽ ജേർണലിസം, ആങ്കറിംഗ് എന്നിവയിലാണ് പരിശീലനം. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അവസാന വർഷ ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാമെന്ന് കെൽട്രോൺ നോളജ് സെന്റർ മേധാവി അറിയിച്ചു. തിരുവനന്തപുരം കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ അഞ്ച്. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും 9544958182.

തൊഴിലധിഷ്ഠിത കോഴ്സുകളിൽ സൗജന്യ പരിശീലനം

കെൽട്രോണിന്റെ തിരുവനന്തപുരത്തെ നോളജ് സെന്ററുകളിൽ പട്ടികജാതി വിഭാഗം യുവതി-യുവാക്കൾക്കായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഹാർഡ്വെയർ സർവീസ് ടെക്നീഷ്യൻ, അഡ്വാൻസ് ഡിപ്ലോമ ഇൻ ഐറ്റി എനാബിൾഡ് സർവീസ് ആൻഡ് ബി.പി.ഒ, കെൽട്രോൺ സർട്ടിഫൈഡ് നെറ്റ്വർക്കിംഗ് പ്രൊഫഷണൽ, അഡ്വാൻസ് ഡിപ്ലോമ ഇൻ വെബ് ആപ്ലിക്കേഷൻ യൂസിംഗ് ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോം, സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണൽ എക്സലൻസ് യൂത്ത് എംപ്ലോയബിലിറ്റി സ്കിൽ ട്രെയിനിംഗ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. എസ്.എസ്.എൽ.സി, പ്ലസ് ടു അല്ലെങ്കിൽ വി.എച്ച്.എസ്.എസി എന്നിവയാണ് യോഗ്യത. മൂന്ന് മുതൽ ആറ് മാസം വരെയാണ് കോഴ്സുകളുടെ കാലാവധി. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണമെന്ന് കെൽട്രോൺ നോളജ് സർവീസ് ഗ്രൂപ്പ് സബ് റീജിയണൽ കോ- ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9188665545.

വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ പരിശീലനം

സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ എറണാംകുളം ജില്ലയിലുള്ള നോളജ് സെന്ററുകളിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ അഡ്മിഷൻ നേടുന്നതിനായി പട്ടികജാതി വിഭാഗം യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കെൽട്രോൺ സർട്ടിഫൈഡ് ഇലക്ട്രോണിക്സ് ആൻറ് ഹാർഡ് വെയർ സർവീസ് ടെക്നീഷ്യൻ യോഗ്യത എസ്.എസ്.എൽ.സി, കാലാവധി നാല് മാസം. അഡ്വാൻസ് ഡിപ്ലോമ ഇൻ ഐറ്റി എനാബിൾഡ് സർവീസ് ആൻറ് ബി.പി.ഒ, യോഗ്യത പ്ലസ് ടു/വി.എച്ച്.എസ്.സി കാലാവധി ആറ് മാസം. കെൽട്രോൺ സർട്ടിഫൈഡ് നെറ്റ് വർക്കിംഗ് പ്രൊഫഷണൽ, യോഗ്യത പ്ലസ് ടു/വി.എച്ച്.എസ്.സി കാലാവധി ആറ് മാസം, അഡ്വാൻസ് ഡിപ്ലോമ ഇൻ വെബ് ആപ്ലിക്കേഷൻ യൂസിംഗ് ഫി ആൻറ് ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോം പ്ലസ് ടു/വി.എച്ച്.എസ്.സി കാലാവധി ആറ് മാസം, സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണൽ എക്സലൻസ് യൂത്ത് എംപ്ലോയബിലിറ്റി സ്കിൽ ട്രെയിനിംഗ് യോഗ്യത എസ്.എസ്.എൽ.സി, കാലാവധി മൂന്ന് മാസം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, മൂന്നാം നില, എം. ഇ. എസ് കൾച്ചറൽ കോപ്ലക്സ്, കലൂർ Gono: 0484 2971400, 8590605259 കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, സാന്തോ കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ റോഡ്, ആലുവ, ഫോൺ: 0484 2632321, 8136802304, ഹെൽപ്പ്ലൈൻ നമ്പർ: 9188665545 വിലാസത്തിൽ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.