Sections

മത്സ്യകൃഷിനടത്താൻ അവസരം

Thursday, Mar 30, 2023
Reported By Admin
Fish Farm

ഫിഷറീസ് വകുപ്പ് 'മത്സ്യകർഷക മിത്രം' രൂപീകരിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു


ഇടുക്കി: ഫിഷറീസ് വകുപ്പ് 'മത്സ്യകർഷക മിത്രം' രൂപീകരിക്കുന്നതിനായി 18 - 50 വയസ്സ് പ്രായമുള്ള നെടുങ്കണ്ടം മത്സ്യഭവൻ പരിധിയിൽ താമസക്കാരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. മത്സ്യകൃഷിയിൽ മുൻപരിചയമുള്ളവർക്കും, പരിശീലനം സിദ്ധിച്ചവർക്കും, ഫിഷറീസിൽ വി.എച്ച്.സി. വിദ്യാഭ്യാസയോഗ്യതയുള്ളവർക്കും മുൻഗണന ലഭിക്കും . എപ്രിൽ 5 രാവിലെ 11 ന് നെടുങ്കണ്ടം മത്സ്യഭവനിൽ വാക്ക് ഇൻ ഇന്റെർവ്യു നടക്കും. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ പേര്, വിലാസം, പ്രായം, യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04868-234505.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.