Sections

കെപ്‌കോ ആശ്രയ പദ്ധതി വൈത്തിരിയിൽ തുടങ്ങി

Wednesday, Mar 29, 2023
Reported By Admin
KEPCO ASHRAYA Project

കെപ്കോ ആശ്രയ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു


സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ അശരണരായ വിധവകൾക്കായി നടപ്പാക്കുന്ന കെപ്കോ ആശ്രയ പദ്ധതിക്ക് വൈത്തിരി പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു. വൈത്തിരി സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ കെ.എസ്.പി.ഡി.സി ചെയർമാൻ കെ. മൂർത്തി അധ്യക്ഷത വഹിച്ചു. മുട്ട ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തമാകുക, വിധവകൾക്ക് കൈതാങ്ങാവുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ വിധവ പെൻഷൻ ഗുണഭോക്താക്കളായ 850 ഓളം പേർക്ക് 10 മുട്ട കോഴിയും 3 കിലോ തീറ്റയും മരുന്നും ഉൾപ്പടെ 1600 രൂപയുടെ ആനുകൂല്യം ലഭ്യമാക്കി. ചടങ്ങിൽ കെ.എസ്.പി.ഡി.സി മാനേജിംഗ് ഡയറക്ടർ ഡോ. പി സെൽവകുമാർ റിപ്പോർട്ട് അവതരണം നടത്തി. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.കെ തോമസ്, ഒ. ജിനിഷ, വാർഡ് മെമ്പർമാരായ ജോഷി വർഗ്ഗീസ്, മേരിക്കുട്ടി മൈക്കിൾ, കെ. ഹേമലത, പി.കെ ജയപ്രകാശ്, ബി. ഗോപി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.കെ. ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.