Sections

ബാങ്കുകളില്‍ അവസരം

Tuesday, Aug 16, 2022
Reported By MANU KILIMANOOR

ആഗസ്റ്റ് 22 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി

രാജ്യത്തുടനീളമുള്ള ബാങ്കുകളിലെ 6000ത്തിലധികം പ്രൊബേഷണറി ഓഫീസേഴ്‌സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐ ബി പി എസ്. താത്പര്യമുള്ള ഉദ്യോ ഗാര്‍ത്ഥികള്‍ക്ക് ഐബിപിഎസ് ഔദ്യോ ഗിക വെബ്‌സൈറ്റായ  ibps.in വഴി അപേക്ഷ  സമര്‍പ്പിക്കാം. ആ ഗസ്റ്റ് 22 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ആ ഗസ്റ്റ് 2 മുതലാണ് അപേക്ഷ നടപടികള്‍ ആരംഭിച്ചത്. ഐ ബി പി എസ് പി ഒ പ്രീ എക്‌സാം ഡേറ്റ്  ഒക്ടോബറിലാണ്. മെയിന്‍ എക്‌സാം നവംബറില്‍ നടക്കും. 

തസ്തികകളിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 20 നും 30 നും ഇടയിലായിരിക്കണം.  ഗവണ്‍മെന്റ് ഓഫ് ഇന്ത്യ അം ഗീകൃത സ്ഥാപനത്തില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ് അപേക്ഷിക്കാനുള്ള യോ ഗ്യത. കേന്ദ്ര സര്‍ക്കാര്‍ അം ഗീകരിച്ച തത്തുല്യ യോ ഗ്യ സര്‍ട്ടിഫിക്കറ്റും പരി ഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യുന്ന ദിവസം  ബിരുദധാരിയാണെന്ന് തെളിയിക്കുന്ന മാര്‍ക്ക് ഷീറ്റ് / ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കുകയും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ബിരുദത്തില്‍ നേടിയ മാര്‍ക്കിന്റെ ശതമാനം സൂചിപ്പിക്കുകയും വേണം.

അപേക്ഷിക്കേണ്ടതെങ്ങനെ 

* ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോ ഗിക വെബ്‌സൈറ്റായ  IBPS ibps.in സന്ദര്‍ശിക്കുക
* ഹോം പേജില്‍ Click here to apply Online for Common Recruitment Process for CRP-PO/MTs-XII' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
* രജിസ്റ്റര്‍ ചെയ്തതിന് ശേഷം  രജിസ്‌ട്രേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോ ഗിച്ച് ലോ ഗിന്‍ ചെയ്യുക
* അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുക
* അപേക്ഷ ഫീസടച്ച് അപേ ക്ഷ സമര്‍പ്പിക്കുക
* അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക
 
പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് ഉദ്യോ ഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് പ്രീ എക്‌സാം, മെയിന്‍ എക്‌സാം എന്നിവ വഴിയാണ്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. തുടര്‍ന്ന് അഭിമുഖവും ഉണ്ടായിരിക്കും. 2023 ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും അഭിമുഖം നടത്തുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.