Sections

ഓണ്‍ലൈന്‍ ജാപ്പാനീസ് കോഴ്സ്

Saturday, Jul 24, 2021
Reported By GOPIKA G.S.
bhasha institute

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ലൈന്‍ ജാപ്പാനീസ് ഭാഷാ പഠന കോഴ്സ് നടത്തുന്നു


സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജാപ്പാനീസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആറുമാസം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ജാപ്പാനീസ് ഭാഷാ പഠന കോഴ്സ് നടത്തുന്നു. 12,000 രൂപയാണു ഫീസ്.  പാഠപുസ്തകങ്ങള്‍ക്ക് 3,000 രൂപ. ഓഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ മൂന്നു ദിവസമാണു ക്ലാസ്. വിദ്യാഭ്യാസ യോഗ്യതയോ പ്രായപരിധിയോ ബാധകമല്ല. വിശദവിവരങ്ങള്‍ക്കും കോഴ്സില്‍ ചേരുന്നതിനും ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്സൈറ്റായ www.keralabhashainstitute.org സന്ദര്‍ശിക്കണമെന്നു ഡയറക്ടര്‍ അറിയിച്ചു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.