- Trending Now:
ന്യൂഡൽഹി: അർബൻ സഹകരണ ബാങ്കുകളുടെ (യുസിബി) അംബ്രല്ല ഓർഗനൈസേഷനായ നാഷണൽ അർബൻ കോ-ഓപ്പറേറ്റീവ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻയുസിഎഫ്ഡിസി), യുസിബികളുടെ ഡിജിറ്റൽ ബാങ്കിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത 'സഹകാർ ഡിജിപേ', 'സഹകാർ ഡിജിലോൺ' ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ അവതരിപ്പിച്ചു.
അർബൻ സഹകരണ ബാങ്കിംഗ് മേഖലയിൽ ഡിജിറ്റൽ പരിവർത്തനത്തിന് ആക്കം കൂട്ടാനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള എൻയുസിഎഫ്ഡിസിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭങ്ങൾ. കോ-ഓപ്പ് കുംഭ് 2025-ൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ ഈ ഡിജിറ്റൽ സംവിധാനങ്ങൾ ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളമുള്ള 1,400-ൽ അധികം വരുന്ന യുസിബികൾ 11,500 ഓളം ബ്രാഞ്ചുകളിലൂടെ 9 കോടിയിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നുണ്ട്.
സഹകാർ ഡിജിപേ എന്നത് ബാങ്കുകളെ ഇടപാട് ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന കേന്ദ്രീകൃത യുപിഐ സ്വിച്ച് ആണ്. ഇതിൽ നൂതനമായ തട്ടിപ്പ് കണ്ടെത്തൽ ടൂളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സഹകാർ ഡിജിലോൺ ഒരു ലോൺ ഒറിജിനേഷൻ സിസ്റ്റം ആണ്. പേപ്പർ രഹിത പ്രക്രിയകളിലൂടെ ഉപഭോക്താക്കളെ വേഗത്തിൽ ചേർക്കാനും ഡിജിറ്റൽ കെവൈസി, ഓട്ടോമേറ്റഡ് ക്രെഡിറ്റ് അസെസ്മെന്റ്, തത്സമയ റിസ്ക് ഐഡന്റിഫിക്കേഷൻ എന്നിവയിലൂടെ വായ്പാ വിതരണം കാര്യക്ഷമമാക്കാനും ഇത് സഹായിക്കും.
എൻയുസിഎഫ്ഡിസി ചെയർമാൻ ജ്യോതീന്ദ്ര മേത്ത പറഞ്ഞു, 'വിശ്വാസ്യതയും സുതാര്യതയും നിലനിർത്തിക്കൊണ്ട് ഡിജിറ്റൽ ശക്തി മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ അർബൻ കോഓപ്പറേറ്റീവ് ബാങ്കുകൾക്ക് മത്സരശേഷിയോടെ നിലനിൽക്കാൻ സാധിക്കൂ. കുറഞ്ഞ ചെലവിൽ മികച്ച സേവനങ്ങൾ നൽകി യുസിബികളെ സ്വയംപര്യാപ്തമാക്കാനും, വളർച്ചയ്ക്ക് സഹായിക്കാനുമാണ് ഈ പുതിയ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.