Sections

എൻപിസിഎൽ ഭാരത് ബിൽ പേ ഭാരത് കണക്ടിനു കീഴിൽ  പത്തു ലക്ഷം ഇചെലാൻ ഇടപാടുകൾ പൂർത്തിയാക്കി

Saturday, May 30, 2026
Reported By Admin
NPCI Bharat Connect Crosses 10 Lakh e-Challan Payments

കൊച്ചി: നാഷണൽ പെയ്മെൻറ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എൻപിസിഐ ഭാരത് ബിൽ പേ ഭാരത് കണക്ടിനു കീഴിൽ പത്തു ലക്ഷം ഇചെലാൻ ഇടപാടുകൾ എന്ന നാഴികക്കല്ലു പിന്നിട്ടു. ആകെ 60 കോടി രൂപ മൂല്യം വരുന്നതാണ് ഈ ഇടപാടുകൾ.

ആന്ധ്രാ പ്രദേശ്, തെലുങ്കാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവ അടക്കം നിരവധി സംസ്ഥാനങ്ങളിൽ ഇചെലാൻ പണമടയ്ക്കലുകൾക്ക് ഭാരത് കണക്ട് ലഭ്യമാണ്. ട്രാഫിക് ചെലാനുകൾ പരിശോധിക്കാനും പണമടക്കാനും ഭാരത് കണക്ടിലെ ഇ ചെലാൻ വിഭാഗം ജനങ്ങൾക്ക് സൗകര്യം നൽകുന്നുണ്ട്. ഈ സൗകര്യം ലഭ്യമാക്കുന്നതിൽ ആന്ധ്രാപ്രദേശാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. തുടക്കം കുറിച്ചതു മുതൽ ഇതുവരെ ഏഴു ലക്ഷം ഇടപാടുകളാണ് അവിടെ നടത്തിയിട്ടുള്ളത്.

ഭാരത് കണക്ടിലെ ഇ ചെലാൻ വിഭാഗം കൂടുതൽ ജനപ്രിയമായി വരികയാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എൻബിബിഎൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. നൂപുർ ചതുർവേദി പറഞ്ഞു. പത്തു ലക്ഷം ഇടപാടുകൾ എന്ന നാഴികക്കല്ലു പിന്നിട്ടത് ഈ സംവിധാനത്തിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.