Sections

കെ-റെറയിൽ ത്രൈമാസ പുരോഗതി സമർപ്പിക്കാത്ത 101 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് നോട്ടീസ്

Wednesday, Jan 10, 2024
Reported By Admin
K RERA

ത്രൈമാസ പുരോഗതി റിപ്പോർട്ട് സുതാര്യതയുടെ മുഖ്യ ഘടകം


മൂന്നാം ത്രൈമാസ പുരോഗതി റിപ്പോർട്ട് (ക്വാർട്ടർലി പ്രോഗ്രസ് റിപ്പോർട്ട്) ഓൺലൈനായി സമർപ്പിക്കാത്ത 101 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മൂന്നാം ത്രൈമാസ പുരോഗതി സമർപ്പിക്കാനുള്ള അവസാനതീയതി 2024 ജനുവരി ഏഴ് ആയിരുന്നു. അതിനു ശേഷവും പുരോഗതി സമർപ്പിക്കാത്ത 101 പദ്ധതികളാണ് ഉള്ളത്. ആകെ 547 പദ്ധതികളാണ് ത്രൈമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്നത്. അവയിൽ 446 പദ്ധതികളുടെ ത്രൈമാസ പുരോഗതി കെ-റെറ പോർട്ടലിൽ സമർപ്പിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയിട്ടുള്ള 101 പദ്ധതികൾക്കാണ് കെ-റെറ നോട്ടീസ് അയച്ചിട്ടുള്ളത്.

കഴിഞ്ഞ ത്രൈമാസത്തിൽ 64 ശതമാനം പദ്ധതികൾ കൃത്യസമയത്ത് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ ഇത്തവണ 82 ശതമാനം പദ്ധതികളും അവസാനതീയതിയ്ക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കെ-റെറ നിയമപ്രകാരം ത്രൈമാസ പുരോഗതി റിപ്പോർട്ട് ഉപഭോക്താക്കൾക്കും പ്രൊമോട്ടർമാർക്കുമിടയിലെ സുതാര്യത ഉറപ്പു വരുത്തുന്ന പ്രധാന ഘടകമാണ്. കെ-റെറ വെബ്സൈറ്റ് വഴി ത്രൈമാസ പുരോഗതി റിപ്പോർട്ട് ലഭിക്കുക എന്നത് റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിന്ന് യൂണിറ്റുകൾ വാങ്ങാനുദ്ദേശിക്കുന്നവരുടെ അവകാശവും കൂടിയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.