Sections

"നിയുക്തി" മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു

Saturday, Dec 23, 2023
Reported By Admin
Niyukthi Job Fair

നിയുക്തി മെഗാ തൊഴിൽമേള


തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഡിസംബർ 27ന് നിയുക്തി മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. കണ്ണൂർ ഗവ.എഞ്ചിനിയറിംഗ് കോളേജിൽ (മാങ്ങാട്ട്പറമ്പ്) എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്യും.

രാവിലെ ഒമ്പത് മണി മുതൽ നടത്തുന്ന മേളയിൽ ഐടി, എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈൽ, മാനേജ്മെന്റ്, ധനകാര്യം, ആരോഗ്യം, മറ്റ് സേവന മേഖലകളിൽ നിന്ന് 2000 ലേറെ ഒഴിവുകളുമായി നാൽപതിലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ് എസ് എൽ സി മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

ഉദ്യോഗാർഥികൾ https://forms.gle/dc399rKmQyXJ89a36 എന്ന ലിങ്ക് മുഖേന ഡിസംബർ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2707610, 6282942066.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.