Sections

'നിയതം' - നീലേശ്വരത്തിന്റെ സ്വന്തം ബ്രാൻഡുമായി പെൺകൂട്ടായ്മ

Saturday, Jun 10, 2023
Reported By Admin
Kudumbashree

നിയതം അപ്പാരൽ യൂണിറ്റിന് തുടക്കമായി


നീലേശ്വരം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വായ്പാ ബന്ധിത സംരംഭക പദ്ധതി മുഖേന നടപ്പാക്കുന്ന 'നിയതം' അപ്പാരൽ യൂണിറ്റിന് തുടക്കമായി. നഗരസഭാ ചെയർ പേഴ്സൺ ടി. വി ശാന്ത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വ്യവസായ വികസന ഓഫീസർ വി.കെ. മിലൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ പി. ഭാർഗവി, ഷംസുദ്ദീൻ അറിഞ്ചിറ, സി.ഡി.എസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, സി.ഡി എസ്. വൈസ് ചെയർപേഴ്സൺ എം. ശാന്ത, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ ജ്യോതിഷ്, സിറ്റി മിഷൻ മാനേജർ നിതിൻ, സി.ഡി.എസ് അംഗം ജയ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. സുഭാഷ് സ്വാഗതം പറഞ്ഞു.

പത്ത് പേരടങ്ങുന്ന വനിതകളുടെ നേതൃത്വത്തിലാണ് സംരംഭം ആരംഭിച്ചത്. നഗരസഭ വനിത ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. നീലേശ്വരം നഗരസഭാ സിഡിഎസിന്റെ കീഴിൽ വ്യക്തഗത ആനുകൂല്യങ്ങൾക്കായി തിരഞ്ഞടുത്ത 10 പേരാണ് സംരംഭം നടത്തുന്നത്. പേരോലിൽ എഫ്.സി.ഐ ഗോഡൗണിന് പിൻവശത്തെ റോഡരികിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് നിയതത്തിന്റെ പ്രവർത്തനം. നൈറ്റി, പാവാടകൾ, ചുരിദാർ തുടങ്ങിയ വസ്ത്രങ്ങൾ യൂണിറ്റിൽ നിർമ്മിക്കുന്നു. കൂടാതെ ഉപഭോക്താക്കളുടെ അഭിരുചിക്ക് അനുസരിച്ചും വസ്ത്രങ്ങൾ നിർമ്മിച്ചു നൽകുന്നുണ്ട്. പാലക്കാട് നിന്നാണ് യൂണിറ്റിലേക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നത്. കടകൾ കേന്ദ്രീകരിച്ചും നേരിട്ടുമാണ് വിപണനം ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.