Sections

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്

Thursday, Apr 16, 2026
Reported By Admin
Nissin Launches Chhota Bheem Masala Noodles in India

ഹൈദരാബാദ്: ജനപ്രിയ കാർട്ടൂൺ കഥാപാത്രമായ ഛോട്ടാ ഭീമിനെ ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലെത്തിക്കാൻ ഗ്രീൻ ഗോൾഡ് ആനിമേഷനും ഇൻഡോ നിസിനും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി 'നിസിൻ ഛോട്ടാ ഭീം മസാല നൂഡിൽസ്' വിപണിയിലിറക്കി. കുട്ടികൾക്ക് പ്രിയപ്പെട്ട രുചിയിൽ തയ്യാറാക്കിയ ഈ നൂഡിൽസ് പാക്കറ്റിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ കുട്ടികൾക്ക് 15-ഓളം ഛോട്ടാ ഭീം ഗെയിമുകൾ കളിക്കാനുള്ള 'നിസിൻ ഫന്റാസ്റ്റിക് പ്ലേസോൺ' എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമും ലഭ്യമാകും.

സാധാരണക്കാരായ കുടുംബങ്ങളെ ലക്ഷ്യമിട്ട് ആകർഷകമായ വിലയിലാണ് ഉൽപ്പന്നം പുറത്തിറക്കിയിരിക്കുന്നത്. ഛോട്ടാ ഭീമിനെ ടെലിവിഷൻ സ്ക്രീനിന് പുറത്ത് കുട്ടികളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രീൻ ഗോൾഡ് ആനിമേഷൻ സിഇഒ രാജീവ് ചിലക പറഞ്ഞു.

രാജ്യത്തുടനീളമുള്ള ചെറുകിട കടകളിലും സൂപ്പർ മാർക്കറ്റുകളിലും പുതിയ ഉൽപ്പന്നം ലഭ്യമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.