Sections

മുട്ട ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യം; നൂറു കോഴിയും ഒരു കൂടും എന്ന പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ 

Thursday, Feb 03, 2022
Reported By Admin

100 കോഴിയും ഒരു കൂടും സൗജന്യമായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അനുവദിക്കുന്നതാണ് പദ്ധതി
 

സംസ്ഥാനം മുട്ട ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിനായി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു.  100 കോഴിയും ഒരു കൂടും സൗജന്യമായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അനുവദിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ ദിവസം പദ്ധതിയുടെ ഉത്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി അടൂരില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്ത ജോയിന്റ് ലയബിലിറ്റി ഗ്രൂപ് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. ഈ പദ്ധതിയിലേക്ക് അപേക്ഷിച്ച് മുട്ടയിടാന്‍ പാകമായ കോഴികളെയും കൂടും ലഭ്യമാകും.

90000 രൂപയാണ് പദ്ധതിക്ക് ചെലവ് വരുന്നത് എങ്കിലും വെറും 5000 രൂപ മാത്രമാണ് ഗുണഭോക്താവിന് കയ്യില്‍ നിന്നും മുടക്കിയാല്‍ മതി. ബ്ലോക്ക് പഞ്ചായത്തിലെ ഓരോ ഗ്രാമപഞ്ചായത്തുകളിലെയും 5 അംഗങ്ങള്‍ക്ക് ആണ് പ്രധാനമായും ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുക.

സംസ്ഥാനത്ത് ഏകദേശം 230 ഓളം വരുന്ന ആളുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം നല്‍കുവാന്‍ ആണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം തുടക്കത്തില്‍ 130 ഓളം ആളുകള്‍ക്ക് നല്‍കുവാന്‍ വേണ്ടിയുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

ജെ എല്‍ യു അംഗങ്ങള്‍ ആയിട്ടുള്ള ആളുകള്‍ക്ക് ആയിരിക്കും ഇത് പ്രകാരം ആനുകൂല്യം ലഭ്യമാവുക എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ പഞ്ചായത്തുമായി ബന്ധപ്പെട്ടാല്‍ പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും അപേക്ഷ രീതിയും അറിയാന്‍ സാധിക്കും.

ഉപജീവന മാര്‍ഗ്ഗത്തിന് വേണ്ടി സ്വയം തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈയൊരു പദ്ധതി വളരെ വലിയ ആശ്വാസമാണ്. ഈ പദ്ധതി പ്രകാരം 100 കോഴികളെ ആണ് നിങ്ങള്‍ക്ക് ലഭിക്കുക. മുട്ടയിടാന്‍ പാകമായ നൂറോളം കോഴികളും ഇതിന്റെ കൂടെ തന്നെ ഒരു കൂടും നിങ്ങള്‍ക്ക് പദ്ധതിപ്രകാരം ലഭ്യമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.