Sections

പ്രതിമാസം 1302 രൂപ നിക്ഷേപിച്ചാല്‍ നേടാം 28 ലക്ഷം

Sunday, Oct 24, 2021
Reported By Admin
lic

മികച്ച നിക്ഷേപ പദ്ധതിയുമായി എല്‍ഐസി

 


സുരക്ഷിതവും സമാധാന പൂര്‍ണമായ ഭാവിയ്ക്കും വേണ്ടിയാണ് നാം സമ്പാദ്യം മാറ്റി വയ്ക്കുന്നത്. ചിലര്‍ ഓഹരിയില്‍ നിക്ഷേപിക്കും, മറ്റു ചിലര്‍ മ്യൂച്വല്‍ ഫണ്ടോ, ക്രിപ്റ്റോ കറന്‍സികളോ നിക്ഷേപത്തിനായി തെരഞ്ഞെടുക്കും. എന്തായാലും എല്ലാവരുടെയും ലക്ഷ്യം ഒന്നു തന്നെ, നിക്ഷേപത്തിലൂടെ ഏറ്റവും ഉയര്‍ന്ന ആദായം സ്വന്തമാക്കുക. എന്നാല്‍ നമ്മുടെ രാജ്യത്തെ മധ്യവര്‍ഗ്ഗ ജനങ്ങളില്‍ വലിയൊരളവും മേല്‍പ്പറഞ്ഞ നിക്ഷേപ മാര്‍ഗങ്ങളോട് മുഖം തിരിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഇത്തരം നിക്ഷേപങ്ങളോട് യാതൊരു താത്പര്യവുമില്ല.


അവര്‍ തെരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്നത് പരമാവധി റിസ്‌ക് സാധ്യതകള്‍ കുറഞ്ഞ നിക്ഷേപ മാര്‍ഗങ്ങളാണ്. എല്‍ഐസി അഥവാ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്ന അത്തരം മികച്ച ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. അതില്‍ നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാം. എല്‍ഐസി ജീവന്‍ ഉമാംഗ് പ്ലാന്‍ എന്നതാണ് ഈ പ്രത്യേക പദ്ധതിയുടെ പേര്.

 


രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഒട്ടേറെ ഇന്‍ഷൂറന്‍സ് ഉത്പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഏറ്റവും സുരക്ഷയുള്ളതും ഉറപ്പുള്ള ആദായം നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) വാഗ്ദാനം ചെയ്യുന്നത്. സാധാരണക്കാരില്‍ വളരെ ഏറെപ്പേര്‍ അവരുടെ സമ്പാദ്യം എല്‍ഐസിയുടെ സ്‌കീമുകളില്‍ നിക്ഷേപിക്കുകയും അവരുടേയും കുടുംബത്തിന്റെയും ഭാവി അതിലൂടെ സുരക്ഷിതമാക്കുകയും ചെയ്യുന്നു.


ജീവിത കാലംമുഴുവന്‍ പെന്‍ഷന്‍ കിട്ടാന്‍ സഹായകരമായ മികച്ച ഒരു ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ് നിങ്ങള്‍ തെരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്നതെങ്കിലോ? എല്‍ഐസിയുടെ ജീവന്‍ ഉമാംഗ് പോളിസി അത്തരം ഒരു പോളിസിയാണ്. 15 വര്‍ഷമാണ് നിക്ഷേപ കാലയളവ്. ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുക 2 ലക്ഷം രൂപയും. എത്ര കുറഞ്ഞ തുകയും പദ്ധതിയില്‍ പ്രതിമാസം നിക്ഷേപിയ്ക്കാം. 55 വയസ് വരെ പ്രായമുള്ള, ഇന്ത്യന്‍ പൗരന്മാരായ വ്യക്തികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. നിക്ഷേപ കാലാവധി കഴിഞ്ഞാല്‍ പെന്‍ഷന്‍ ലഭ്യമാകും. പോളിസി ഉടമകള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ കിട്ടുന്നതിന് പുറമെയാണിത്. കുട്ടികളുടെ പേരില്‍ ആണ് നിക്ഷേപം എങ്കില്‍ അവര്‍ക്ക് നേട്ടം ലഭിയ്ക്കാന്‍ 30 വയസ് പൂര്‍ത്തിയാകണം.

 


ഒരു ലക്ഷം രൂപ വീതവും അടയ്ക്കാം. മൊത്തം തുക മൂന്ന് വര്‍ഷം ഇടവേളകളില്‍ അഞ്ചു ലക്ഷം രൂ വീതവും ഒക്കെ നിക്ഷേപിയ്ക്കാം. മൊത്തം അടച്ച തുകയുടെ പത്ത് ഇരട്ടിയോളം ആണ്പത്ത് ഇരട്ടിയോളം ആണ് പദ്ധതിയ്ക്ക് കീഴില്‍ ലൈഫ് ഇന്‍ഷുറന്‍സായി ലഭിയ്ക്കുക. ഈ പദ്ധതിയ്ക്ക് കീഴില്‍ 15, 20,25,30 വര്‍ഷങ്ങളിലും നിക്ഷേപം നടത്താം. സ്‌കീമിന് ആദായ നികുതി ഇളവ് ലഭ്യമാണ്. ഒരു ലക്ഷം രൂപ വീതം വര്‍ഷം പ്രീമിയം അടയ്ക്കുന്നവര്‍ക്ക് വര്‍ഷം ഒരു ലക്ഷം രൂപയാണ് വാര്‍ഷിക പെന്‍ഷന്‍ ലഭിയ്ക്കുന്നത്. പ്രതിമാസം പെന്‍ഷന്‍ തുക ലഭ്യമാക്കുന്നതിനുള്ള ഓപ്ഷനും ലഭ്യമാണ്. പ്രതിവര്‍ഷം അടയ്ക്കുന്ന പ്രീമിയം തുകയ്ക്ക് അനുസരിച്ചായിരിക്കും നമുക്ക് ലഭിയ്ക്കുന്ന പെന്‍ഷന്‍ തുക. പോളിസിയ്ക്ക് ഉയര്‍ന്ന സറണ്ടര്‍ വാല്യൂ ഉണ്ട് എന്നതാണ് മറ്റൊരു ആകര്‍ഷണം. ഇതില്‍ നിന്ന് അത്യാവശ്യം വന്നാല്‍ വായ്പ എടുക്കാനുള്ള സൗകര്യവും പോളിസി ഉടമയ്ക്ക് ലഭിക്കും.


ഇതൊരു ഓള്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണ്. 100 വര്‍ഷത്തേക്ക് നിങ്ങള്‍ക്കീ പോളിസി വാങ്ങിക്കാം. പോളിസിയില്‍ പെന്‍ഷന്‍ സൗകര്യവും ഒപ്പം മരണ ശേഷം കുടുംബത്തിന് വലിയൊരു തുക പരിരക്ഷയും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ പോളിസി തെരഞ്ഞെടുക്കാം. നിങ്ങള്‍ 1302 രൂപ പ്രീമിയത്തിന് 100 വര്‍ഷത്തേക്ക് എല്‍ഐസിയുടെ ഈ പോളിസി വാങ്ങിച്ചാല്‍ നിങ്ങളുടെ ആകെ തുക 28 ലക്ഷം രൂപയായിരിക്കും. നിങ്ങളുടെ മരണ ശേഷം ഈ തുക നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കും.


സുരക്ഷിതവും മികച്ചതുമായ ധാരാളം നിക്ഷേപ മാര്‍ഗങ്ങള്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍സ് ഓഫ് ഇന്ത്യ (എല്‍ഐസി) ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്നുണ്ട്. തങ്ങളുടെ ഭാവി സുരക്ഷിതവും ആശങ്കാ രഹിതവുമാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകര്‍ക്ക് എല്‍ഐസിയ്ക്ക് കീഴിലെ വിവിധ നിക്ഷേപ പദ്ധതികളില്‍ തങ്ങള്‍ക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.