Sections

പാസ്വേര്‍ഡ് പങ്കുവെയ്ക്കുന്ന പരിപാടി ഇനി നടക്കില്ല; ഇന്ത്യയിലും സേവനം അവസാനിപ്പിക്കുവെന്ന് നെറ്റ്ഫ്‌ളിക്‌സ്

Tuesday, Jan 24, 2023
Reported By admin
netflix

ഒന്നിലധികം പേർ സൗജന്യമായി സിനിമ കാണുന്ന സൗകര്യമാണ് ഇല്ലാതാവുന്നത്


വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിൽ പാസ്വേർഡ് പങ്കുവെയ്ക്കുന്നത് ഇനി സാധിക്കില്ല. ഈ വർഷം തന്നെ ഈ സേവനം അവസാനിപ്പിക്കുമെന്ന് നെറ്റ്ഫ്ളിക്സ് സ്ഥിരീകരിച്ചു. കൂട്ടുകാർക്കും ബന്ധുക്കൾക്കും പാസ്വേർഡ് പങ്കുവെച്ച് ഒന്നിലധികം പേർ സൗജന്യമായി സിനിമ കാണുന്ന സൗകര്യമാണ് ഇല്ലാതാവുന്നത്.

സമീപഭാവിയിൽ തന്നെ ഇത്തരത്തിൽ പങ്കുവെച്ച പാസ്വേർഡ് ഉപയോഗിച്ച് ഒടിടി പ്ലാറ്റ്ഫോമിൽ സിനിമ കാണുന്നവർ പണം മുടക്കേണ്ടതായി വരും. അതായത് പാസ് വേർഡ് പങ്കുവെയ്ക്കുന്നതിന് നിയന്ത്രണം വരും. ഘട്ടം ഘട്ടമായി ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ പാസ് വേർഡ് ഒന്നിലധികം പേർക്ക് പങ്കുവെയ്ക്കാനുള്ള ഓപ്ഷൻ ഉണ്ട്. പകരം ഇത്തരത്തിൽ പാസ് വേർഡ് ലഭിക്കുന്നവരും പണം മുടക്കിയാൽ മാത്രമേ വീഡിയോ കാണാൻ സാധിക്കൂ.

നടപ്പുവർഷത്തിന്റെ ആദ്യ പാദം അവസാനിക്കുന്നതിന് മുൻപ് തന്നെ ഇത് നടപ്പാക്കാനാണ് നെറ്റ്ഫ്ളിക്സ് പദ്ധതിയിടുന്നത്. പരസ്യത്തെ പിന്തുണച്ച് കൊണ്ടുള്ള ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോം ഒരുക്കുകയാണ് ലക്ഷ്യം. തുടക്കത്തിൽ ഇതിന് തിരിച്ചടി നേരിട്ടാലും ഭാവിയിൽ ഇത് പ്രയോജനം ചെയ്യുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഇന്ത്യയിൽ ഉപഭോക്താക്കളുടെ എണ്ണം രണ്ടു കോടിയായി ഉയർത്താനാണ് കമ്പനി പദ്ധതിയിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.