Sections

ഇറ്റാലിയൻ കമ്പനിയുമായി കൈകോർത്ത് കാൻസായി നെരോലാക്; ഹോട്ട്മെൽറ്റ് പശകൾ ഇന്ത്യൻ വിപണിയിൽ

Saturday, Jul 18, 2026
Reported By Admin
Nerofix Partners Durante Adesivi to Launch EU Adhesives

മുംബൈ: കാൻസായി നെരോലാക് പെയിന്റ്സിന്റെ പൂർണ ഉടമസ്ഥതയിലുള്ള നെറോഫിക്സ് പ്രൈവറ്റ് ലിമിറ്റഡ് ഇറ്റലിയിലെ ഡുറാന്റെ അഡെസിവി എസ്.പി.എ.യുമായി പങ്കാളിത്തത്തിന് ധാരണയായി. ഈ സഹകരണത്തിലൂടെ യൂറോപ്യൻ നിലവാരത്തിലുള്ള ഹോട്ട്മെൽറ്റ് അഡ്ഹെസിവുകൾ ഇന്ത്യൻ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.

നെറോഫിക്സിന്റെ രാജ്യവ്യാപക വിതരണ ശൃംഖലയും സാങ്കേതിക സേവന സംവിധാനവും ഉപയോഗപ്പെടുത്തി ഡുറാന്റെ അഡെസിവിയുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിപണനം ചെയ്യും. മരസംസ്കരണ വ്യവസായം ഉൾപ്പെടെയുള്ള മേഖലകൾക്ക് ഉയർന്ന നിലവാരമുള്ള പശ പരിഹാരങ്ങൾ ലഭ്യമാക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് കമ്പനികൾ അറിയിച്ചു. പെയിന്റ്, കോട്ടിംഗ്സ് മേഖലകൾക്കപ്പുറം പശ ഉൽപ്പന്ന രംഗത്തും സാന്നിധ്യം ശക്തമാക്കാനുള്ള കാൻസായി നെരോലാക്കിന്റെ നീക്കത്തിന്റെ ഭാഗമാണ് ഈ സഹകരണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.