Sections

നിയോ ഇന്ത്യയില്‍ ജനപ്രിയമാകുന്നു; കാനറയും നിയോ ബാങ്കിലേക്ക്‌ ?

Wednesday, Jun 15, 2022
Reported By admin

ഇന്ത്യയില്‍ 27 നിയോ ബാങ്കുകള്‍ ഇപ്പോഴുണ്ട് പുതുതായി 75 നിയോ ബാങ്കുകള്‍ കൂടി അനുമതികൊടുക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു

 

അടുത്തകാലത്തായി നമ്മുടെ നാട്ടില്‍ ഏറെ പ്രശസ്തമായ പേരാണ് നിയോ ബാങ്ക്.ശരിക്കും ഏത് തരം സേവനം ആണ് ഈ ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്നത് ? കോവിഡ് വ്യാപനത്തെ തുടര്‍ന്ന ്ആളുകള്‍ വീടുകളില്‍ തുടരുകയും ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് ചുവടുമാറുകയും ചെയ്തതോടെയാണ് നിയോ ബാങ്കിംഗ് എന്ന വാക്ക് നമ്മുടെ നാട്ടിലും പ്രചരിക്കുന്നത്.വീടുകളില്‍ ഇരുന്ന് തന്നെ എല്ലാ ബാങ്കിടപാടുകളും സേവനങ്ങളും ഈ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈനായി ചെയ്യാം.അക്കൗണ്ട് തുറക്കുക,പണമിടപാടുകള്‍,ക്രെഡിറ്റ് കാര്‍ഡ്,ഡെബിറ്റ് കാര്‍ഡ് ലഭ്യമാക്കുക,ഡെപ്പോസിറ്റ്,വായ്പകള്‍ തുടങ്ങിയ സേവനങ്ങള്‍ ഡിജിറ്റലായി നടത്താന്‍ ഇത്തരം സേവനങ്ങളിലൂടെ സാധിക്കുന്നു.ചുരുക്കി പറഞ്ഞാല്‍ ഫിന്‍ടെക് പ്ലാറ്റ്ഫോമുകള്‍ക്കുള്ള മറ്റൊരു പേരാണ് നിയോ ബാങ്ക്.

സേവിംഗ്സ് അക്കൗണ്ടുകള്‍,മ്യൂച്ചല്‍ ഫണ്ടുകള്‍,ക്രെഡിറ്റ് കാര്‍ഡുകള്‍,തത്സമയ വായ്പകള്‍,സ്ഥിര നിക്ഷേപങ്ങല്‍ തുടങ്ങിയ ബാങ്കിംഗ് ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍  ബാങ്കിംഗ് ശാഖകള്‍ ഇല്ലാതെ നിയോ ബാങ്കുകളിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു.

ആര്‍ബിഐയുടെ നിയമങ്ങള്‍ക്ക് കീഴില്‍ വരുന്നവയില്‍പ്പെടുന്നതല്ല നിയോ ബാങ്കുകള്‍.എന്നാല്‍ ആര്‍ബിഐയുടെ ലൈസന്‍സുള്ല ചില സ്മോള്‍ ബാങ്കുകളുമായി ചേര്‍ന്നാണ് നിയോ ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നടത്തി നല്‍കുന്നത്.

ഒരു നിയോ ബാങ്കിന് പല ലൈസന്‍സ്ഡ് ബാങ്കുകളുമായി പങ്കാളിത്തം ഉണ്ടാകും അതുകൊണ്ട് തന്നെ ഫോറിന്‍ എക്സ്ചേഞ്ച് ട്രാന്‍സ്ഫര്‍,സേവിംഗ്സ് അക്കൗണ്ടുകള്‍ അടക്കം പല തരം സേവനങ്ങളും ഉപയോക്താക്കള്‍ക്കായി നല്‍കാനും നിയോ ബാങ്കുകള്‍ക്ക് സാധിക്കും.

ഇതിനൊപ്പം ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍ ലൈസന്‍സ്,വെല്‍ത്ത് മാനേജ്മെന്റ് സേവനങ്ങളും നിയോ വഴി സാധ്യമാകും.നേരിട്ട് ശാഖകള്‍ വഴിയുള്ള പ്രവര്‍ത്തനം ഇല്ലാത്തതിനാല്‍ നിയോ ബാങ്കുകളും സേവനങ്ങളും  ആപ്ലിക്കേഷനുകളിലൂടെയാണ് നടക്കുക.

കേരളത്തിലെ ആദ്യത്തെ നിയോ ബാങ്ക് എന്ന് പറയാവുന്നത് പ്രശസ്ത ഫിന്‍ടെക് സ്ഥാപനമായ ഏസ്വെയര്‍ ഫിന്‍ടെക് സര്‍വ്വീസസ് ആണ്.കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഏസ് മണി നിയോ ബാങ്ക് എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്.യെസ് ബാങ്ക്,ഐസിഐസിഐ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ഏസ് മണി നിയോ ബാങ്കിന്റെ പ്രവര്‍ത്തനം.

ഇന്ത്യയില്‍ 27 നിയോ ബാങ്കുകള്‍ ഇപ്പോഴുണ്ട് പുതുതായി 75 നിയോ ബാങ്കുകള്‍ കൂടി അനുമതികൊടുക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.ലോകത്താകമാനം 250 നിയോ ബാങ്കുകള്‍ ആണുള്ളത്.കാനറ ബാങ്കും,കോട്ടക് ബാങ്കും ഒക്കെ നിയോ ബാങ്കുമായി വരാനുള്ള തയ്യാറെടുപ്പിലാണ്.262 പുത്തന്‍ ഫീച്ചറുകളോട് 1000 കോടി രൂപ മുടക്കി നിയോ ബാങ്കിംഗ് സംവിധാനം സ്ഥാപിക്കാന്‍ ആണ് കാനറ പ്ലാന്‍ ചെയ്യുന്നത്.സാധാരണ ബാങ്കുകളെ പോലെ ശാഖകളുടെ ആവശ്യം നിയോ ബാങ്കുകള്‍ക്ക് വരുന്നില്ല അതുകൊണ്്ട് തന്നെ നടത്തിപ്പ് ചെലവും വളരെ കുറവാണ്.സാധാരണ ബാങ്കുകളെക്കാള്‍ സര്‍വ്വീസ് ചാര്‍ജ്ജും കുറവാണ്.ലളിതമായ നടപടിക്രമങ്ങളിലൂടെ വളരെ വേഗത്തില്‍ സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്നത് തന്നെയാണ് നിയോ ബാങ്കുകളുടെ സ്വീകാര്യത വര്‍ദ്ധിക്കാന്‍ കാരണം.ആധാര്‍ കാര്‍ഡ് മാത്രം വെച്ചുതന്നെ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും.അക്കൗണ്ട് തുടങ്ങി ഒരു വര്‍ഷം കഴിയുന്നതിന് മുന്‍പ് കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകും.അതുവരെ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകളെ നടത്താന്‍ സാധിക്കു.മൂന്ന് മിനുട്ട് നീളുന്ന കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കിയാല്‍ സാധാരണ പോലെ ഇടപാടുകള്‍ നടത്താം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.