Sections

ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ ഇവയൊക്കെ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ പണം നഷ്ട്ടമാകും

Thursday, Sep 02, 2021
Reported By Admin
bank account

നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികളും മൊബൈല്‍ഫോണ്‍ സേവനദാതാക്കളും കെവൈസി വെരിഫിക്കേഷന്‍ ആവശ്യത്തിനായി കസ്റ്റമേഴ്‌സിന്റെ വിവരങ്ങള്‍ കളക്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഓണ്‍ലൈനായി തട്ടിപ്പ് നടത്തുന്ന പലരും ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് എന്ന പേരില്‍ വ്യാജേനെ വിളിച്ച് പണം തട്ടിപ്പ് നടത്തുന്നുണ്ട്.


ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഇല്ലാത്തവരായി നമുക്കിടയില്‍ ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ചും ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും നമ്മള്‍ കൃത്യമായി അറിയണമെന്ന് ഇല്ല. ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് പണം നഷ്ടമാകാതെ ഇരിക്കുന്നതിനായി തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. എന്തെല്ലാമാണ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ അറിഞ്ഞിരിക്കേണ്ട, അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്ന് പരിശോധിക്കാം.

നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികളും മൊബൈല്‍ഫോണ്‍ സേവനദാതാക്കളും കെവൈസി വെരിഫിക്കേഷന്‍ ആവശ്യത്തിനായി കസ്റ്റമേഴ്‌സിന്റെ വിവരങ്ങള്‍ കളക്ട് ചെയ്യുന്നുണ്ട്. ഇതിനായി ഉപയോക്താക്കളുടെ പാന്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ആണ് പങ്കു വെക്കേണ്ടി വരാറുള്ളത്. എന്നാല്‍ ഓണ്‍ലൈനായി തട്ടിപ്പ് നടത്തുന്ന പലരും ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് എന്ന പേരില്‍ വ്യാജേനെ വിളിച്ച് പണം തട്ടിപ്പ് നടത്തുന്നുണ്ട്.

ഇത്തരത്തില്‍ കെവൈസി വെരിഫിക്കേഷന്‍ എന്ന പേരില്‍ അയച്ചു തരുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ, ഡൗണ്‍ലോഡ് ചെയ്യുകയോ വഴി പിന്‍, ഒടിപി നമ്പറുകള്‍ ചോദിക്കുകയും അത് നല്‍കുന്നതുവഴി സാമ്പത്തിക തട്ടിപ്പ് നടക്കുകയും ചെയ്യുന്നത് പ്രത്യേകം ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ പിന്‍, ഒടിപി  എന്നിവ ഒരിക്കലും മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാന്‍ പാടുള്ളതല്ല. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് ബാങ്കുകളുടെ പേരില്‍ കോള്‍ വരികയാണെങ്കില്‍ തീര്‍ത്തും അവ വ്യാജേന ആണെന്ന് തിരിച്ചറിയുകയും വിവരങ്ങള്‍ കൈമാറാതെ ഇരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യണം.

ഫോണിലേക്ക് വരുന്ന അറിയാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ മെസ്സേജുകള്‍, ഇമെയിലുകള്‍ എന്നിവ വളരെയധികം ശ്രദ്ധയോടുകൂടി മാത്രം കൈകാര്യം ചെയ്യുക. ബാങ്ക് ഇടപാട് സംബന്ധിച്ച ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒടിപി, പിന്‍ നമ്പര്‍ എന്നിവ ഒന്നുംതന്നെ കസ്റ്റമര്‍ കെയര്‍ ഏജന്റ്മായി പങ്ക് വെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിലവില്‍ കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ചെയ്യാന്‍ ആണെന്നുള്ള പേരില്‍ ഒരു വെബ്‌സൈറ്റ് വഴി ഉപയോക്താക്കളില്‍നിന്ന് ഒടിപി ശേഖരിച്ച് വലിയ രീതിയിലുള്ള പണം തട്ടിപ്പാണ് നടന്നിട്ടുള്ളത്. 

കെവൈസി വിവരങ്ങള്‍ കളക്ട് ചെയ്യുന്നതിനായി ഫോണ്‍ നമ്പറിലേക്ക് വരുന്ന മെസ്സേജുകള്‍, ഇമെയില്‍ എന്നിവ ലിങ്ക് അയച്ചു തന്നു ഫില്‍ ചെയ്യാനായി ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഇത്തരം ഓണ്‍ലൈന്‍ ഫോമുകളില്‍ ഒരു കാരണവശാലും വിവരങ്ങള്‍ നല്‍കാതിരിക്കുക. അതോടൊപ്പം തന്നെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് വിവരങ്ങളും പങ്കുവെക്കാന്‍ പാടുള്ളതല്ല. ഫോണ്‍ ലാപ്‌ടോപ് എന്നിവയില്‍ വിലയേറിയ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനാല്‍ തന്നെ, ഇത്തരത്തിലുള്ള ഫോം ഫില്‍ ചെയ്യുന്നതുവഴി അത്തരം ഡാറ്റകള്‍ നഷ്ടപ്പെടുന്നതിനും കാരണമാകും.

ഇവയ്ക്കുപുറമേ കെവൈസി വെരിഫിക്കേഷന്‍ നടത്തുന്നതിനായി അപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതും കുറവല്ല. ഇതുവഴി ചിലപ്പോള്‍ നിങ്ങളുടെ ഫോണ്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പിലെ സ്‌ക്രീന്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ഉപകരണത്തില്‍ സൂക്ഷിച്ചിട്ടുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തുന്നതിനും കാരണമാകാം. 

ഫോണുകളില്‍ ഏത് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതിന് മുന്‍പ് ആയും ആ അപ്ലിക്കേഷന്‍ എത്രമാത്രം ജനുവിന്‍ ആണ് എന്ന് പരിശോധിക്കുക. വാട്‌സ്ആപ്പ്, മെസ്സേജുകള്‍ എന്നിവ മുഖാന്തരം ലഭിക്കുന്ന ആപ്ലിക്കേഷന്‍ ലിങ്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നത് വഴി ഡിജിറ്റല്‍ വാലറ്റുകള്‍ ആക്‌സസ്സ് ചെയ്യാനും പണം നഷ്ടപ്പെടുന്നതിനും ചിലപ്പോള്‍ കാരണമാകും.

ബാങ്കുകള്‍,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് എന്ന രീതിയില്‍ വരുന്ന ഇ-മെയില്‍,ലിങ്ക്, മെസേജ് എന്നിവ ഒന്നും തന്നെ ക്ലിക്ക് ചെയ്യാതിരിക്കുക. ഇതുവഴി ചിലപ്പോള്‍ നിങ്ങളുടെ ഫോണില്‍ വ്യാജ അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യപ്പെടുകയും അതുവഴി പണം നഷ്ടമാകുന്നതിന് കാരണമാവുകയും ചെയ്‌തേക്കാം.

കെവൈസി അപ്‌ഡേറ്റ് ചെയ്യാനാണ് എന്ന പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ബാങ്കില്‍ നിന്നും ലഭിക്കുന്ന മെസ്സേജുകള്‍ വഴി ക്യൂആര്‍ കോഡ് ലഭിക്കുകയും അത് സ്‌കാന്‍ ചെയ്യുന്നതുവഴി അക്കൗണ്ടില്‍ നിന്ന് പണം നഷ്ടം ആവാനുള്ള സാധ്യതയുമുണ്ട് . ഇത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ പെടാതെ വളരെ സുരക്ഷിതമായി തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.