Sections

'സബ് കി ജീത് ഗ്യാരണ്ടി' സ്‌കീമുമായി നയറാ എനർജി

Monday, Nov 13, 2023
Reported By Admin
Nayara Energy

കൊച്ചി: നയറാ എനർജി ഉപഭോക്താക്കൾക്കു സമ്മാനങ്ങൾ നൽകുന്ന വാർഷിക പ്രത്യേക ഉൽസവ പദ്ധതിയായ 'സബ് കി ജീത് ഗ്യാരണ്ടി' അവതരിപ്പിച്ചു. ഉൽസവാഘോഷത്തിന് ഒപ്പം എല്ലാ ഉപഭോക്താക്കൾക്കും 200 രൂപയ്ക്കും മുകളിലേക്കുമുള്ള പെട്രോൾ വാങ്ങലുകൾക്ക് 1000 രൂപ വരെയുള്ള ഉറപ്പായ ഫ്യുവൽ വൗച്ചറുകൾ ലഭ്യമാക്കും. ഇതിനു പുറമെ സ്മാർട്ട് ഫോണുകളും ഇരുചക്ര വാഹനങ്ങളും കാറുകളും അടക്കമുള്ള സമ്മാനങ്ങൾ നേടാനും അവർക്ക് അവസരമുണ്ട്.

ഉപഭോക്താക്കൾക്ക് സന്തോഷവും ആഘോഷവും ലഭ്യമാക്കാനുള്ള പ്രതിബദ്ധതയാണു തങ്ങൾക്കുള്ളതെന്ന് നയറാ എനർജി ചീഫ് മാർക്കറ്റിങ് ഓഫിസർ മധുർ തനേജ പറഞ്ഞു. 'സബ് കി ജീത് ഗ്യാരണ്ടി'പദ്ധതി വഴി അവരുടെ ആഹ്ലാദം വർധിപ്പിക്കും. ഉപഭോക്താക്കൾക്ക് മികച്ച ഉൽസവ കാലം നൽകാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.