- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ നടപ്പു സാമ്പത്തിക വർഷത്തിൻറെ രണ്ടാം ത്രൈമാസത്തിൽ 30.5 കോടി രൂപ അറ്റാദായം കൈവരിച്ചു. സ്ഥാപനത്തിൻറെ വ്യക്തിഗത വായ്പകൾ 257.2 കോടി രൂപയിലും എത്തിയിട്ടുണ്ട്. ത്രൈമാസാടിസ്ഥാനത്തിൽ 28.1 ശതമാനം വർധനവോടെ 2,273.9 കോടി രൂപയുടെ വായ്പകളും കമ്പനി വിതരണം ചെയ്തിട്ടുണ്ട്.
ദീർഘകാല വായ്പാ സൗകര്യങ്ങൾ /എൻസിഡികളുടെ ക്രിസിൽ റേറ്റിങ് സ്റ്റേബിളിൽ നിന്നു പോസിറ്റീവ് ആയി ഉയർത്തിയിട്ടുണ്ട്. കമ്പനിയുടെ മൊത്ത നിഷ്ക്രിയ ആസ്തികൾ 4.61ശതമാനമായി കുറഞ്ഞിട്ടുണ്ട്. അറ്റ നിഷ്ക്രിയ ആസ്തികൾ 1.41 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും പ്രവർത്തന ഫലം ചൂണ്ടിക്കാട്ടുന്നു.
വിതരണം, ലാഭക്ഷമത, ആസ്തി നിലവാരം തുടങ്ങിയവയിലെ ആരോഗ്യകരമായ മുന്നേറ്റത്തോടെ കൃത്യമായ പാതയിലാണ് ബിസിനസെന്ന് മുത്തൂറ്റ് മൈക്രോഫിൻ ചെയർമാനും നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു. വരും ത്രൈമാസങ്ങളിലും ഈ മുന്നേറ്റം തുടരുമെന്നാണ് പ്രതീക്ഷയെന്നും സ്വർണ പണയ വായ്പ, വസ്തു ഈടിന്മേലുള്ള വായ്പ, വ്യക്തിഗത വായ്പകൾ തുടങ്ങിയ മേഖലകളിൽ വിവിധ പദ്ധതികൾ വിപുലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിസ്ഥാന തലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നടപടികൾ മികച്ച ഫലം ലഭ്യമാക്കുന്നത് തുടരുകയാണെന്നും രണ്ടാം ത്രൈമാസത്തിൽ വായ്പാ വിതരണം 28.1 ശതമാനം ത്രൈമാസ വളർച്ചയോടെ 2,273.9 കോടി രൂപയിലെത്തിയത് ഇതിൻറെ ഉദാഹരണമാണെന്നും പ്രവർത്തന ഫലങ്ങളെ കുറിച്ചു സംസാരിക്കവെ മുത്തൂറ്റ് മൈക്രോഫിൻ സിഇഒ സദാഫ് സയീദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.