- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര എൻബിഎഫ്സിയും മൈക്രോ ഫിനാൻസ് സ്ഥാപനവുമായ മുത്തൂറ്റ് മൈക്രോഫിൻ സാമ്പത്തിക ഉൾപ്പെടുത്തൽ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് പ്രമുഖ ദേശിയ പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി.
മുത്തൂറ്റ് മൈക്രോഫിൻ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ദി ഇയർ', 'റെസ്പോൺസിബിൾ ഫിനാൻസ് ഫോർ സസ്റ്റൈനബിലിറ്റി' എന്നീ പുരസ്ക്കാരങ്ങളാണ് മുത്തൂറ്റ് മൈക്രോഫിൻ കരസ്ഥമാക്കിയത്.
മുംബൈയിൽ നടന്ന ഗ്ലോബൽ ഇൻക്ലൂഷൻ ഫിനാൻസ് ഉച്ചകോടിയിൽ 2026ൽ കേന്ദ്ര സർക്കാരിൻറെ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ, എസിസിഇഎസ്എസ് ഡെവലപ്മെൻറ് സർവീസസ് സിഇഒ വിപിൻ ശർമ്മ, എച്ച്എസ്ബിസി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹിതേന്ദ്ര ദവെ എന്നിവർ ചേർന്ന് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. കേന്ദ്ര ധനമന്ത്രാലയം, എച്ച്എസ്ബിസി എന്നിവയുമായി സഹകരിച്ച് എസിസിഇഎസ്എസ് ഡെവലപ്മെൻറ് സർവ്വീസസാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
വിപുലമായ ബ്രാഞ്ച് ശൃംഖലയിലൂടെ 21 സംസ്ഥാനങ്ങളിലെ 392 ജില്ലകളിലായുള്ള 1718 ബ്രാഞ്ചുകളിലൂടെയാണ് കമ്പനി സേവനം നൽകുന്നത്. 2025 സെപ്റ്റംബർ 30ലെ കണക്കു പ്രകാരം 12,558.8 കോടി രൂപയുടെ ആകെ വായ്പകളും നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ സാമ്പത്തിക ഉൾക്കൊള്ളൽ അജണ്ട മുന്നോട്ടുകൊണ്ടുപോകുന്നതിൽ മൈക്രോഫിനാൻസ് നിർണായക പങ്ക് വഹിക്കുന്ന ഈ സമയത്ത് ഈ അംഗീകാരങ്ങൾ ലഭിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് മൈക്രോഫിൻ സിഇഒ സദാഫ് സയീദ് പറഞ്ഞു. ഈ രംഗത്ത് മുത്തൂറ്റ് മൈക്രോഫിൻ നടത്തുന്ന ആഴത്തിലുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്നും കേവലം എണ്ണത്തിൻറെ അടിസ്ഥാനത്തിൽ മാത്രമല്ല, കുടുംബ തലത്തിൽ സൃഷ്ടിക്കുന്ന ശക്തി കൂടി ഇവിടെ വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.