- Trending Now:
കൊച്ചി: രാജ്യത്തെ വിശ്വസ്ത ഗോൾഡ് ലോൺ എൻബിഎഫ്സികളിലൊന്നായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുൻപ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്) 2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ ലാഭം, കൈകാര്യം ചെയ്യുന്ന ആസ്തി, പ്രവർത്തന മികവ് തുടങ്ങിയ മേഖലകളിൽ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്.
FY26 കാലയളവിൽ കമ്പനി മികച്ച വളർച്ച കൈവരിച്ചു. നികുതിക്കുശേഷമുള്ള ലാഭം (PAT) മുൻ സാമ്പത്തിക വർഷത്തിലെ ?94.18 കോടിയിൽ നിന്ന് 88% ഉയർന്ന് ?176.90 കോടിയായി. ആസറ്റ്സ് അണ്ടർ മാനേജ്മെന്റ് (AUM) 60% വർധിച്ച് 2026 മാർച്ച് 31നോടെ 6,625.07 കോടിയായി.തുടർച്ചയായ പോർട്ട്ഫോളിയോ വിപുലീകരണം, ശക്തമായ ഉപഭോക്തൃ ആവശ്യം, സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വളർച്ചയിൽ കമ്പനി നൽകുന്ന ശ്രദ്ധ എന്നിവയാണ് ഈ നേട്ടത്തിന് പിന്നിൽ. ഈ മികച്ച സാമ്പത്തിക പ്രകടനം ഗോൾഡ് ലോൺ എൻബിഎഫ്സി മേഖലയിൽ മുത്തൂറ്റ് എംക്രെഡിൻറെ വിപണി സാന്നിധ്യവും പ്രവർത്തന മികവും കൂടുതൽ ശക്തമാക്കുന്നു.
സാമ്പത്തിക വർഷത്തിലെ ആകെ വരുമാനം ?1,113.21 കോടിയായി, മുൻ വർഷത്തെ ?815.15 കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്രദ്ധേയമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥിരതയാർന്ന ബിസിനസ് വളർച്ച, പോർട്ട്ഫോളിയോ വിപുലീകരണം, ബ്രാഞ്ച് തലത്തിലുള്ള ബിസിനസ് വളർച്ച, പ്രവർത്തന കാര്യക്ഷമത എന്നിവയാണ് ഇതിന് പിന്തുണയായത്.
2026 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 6,625.07 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ സുരക്ഷിത വായ്പാ പോർട്ട്ഫോളിയോയുടെ തുടർച്ചയായ വിപുലീകരണവും വിവിധ വിപണികളിൽ കൃത്യമായ അച്ചടക്കത്തോടെയുള്ള ബിസിനസ് വളർച്ചയുമാണ് ഇത് കാണിക്കുന്നത്.
2026 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ കമ്പനിയുടെ ആകെ വരുമാനം 337.24 കോടി രൂപയായി. മുൻവർഷത്തെ ഇതേ പാദത്തിലെ വരുമാനം 219.70 കോടി രൂപയായിരുന്നു. അതേസമയം നാലാം പാദത്തിലെ അറ്റാദായം 62.97 കോടി രൂപയായി ഉയർന്നു. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ ഇത് 19.52 കോടി രൂപയായിരുന്നു.
കഴിഞ്ഞ വർഷത്തെ ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ ആകെ വരുമാനം 53.50 ശതമാനം വർധിച്ചു. ഈ പാദത്തിലെ അറ്റാദായം 222 ശതമാനത്തിലധികം ഉയർന്നു. ശക്തമായ പോർട്ട്ഫോളിയോ വളർച്ച, മെച്ചപ്പെട്ട പ്രവർത്തന കാര്യക്ഷമത, ആസ്തികളുടെ ഗുണനിലവാരത്തിലും ലാഭക്ഷമതയിലും തുടർച്ചയായി നൽകുന്ന ശ്രദ്ധ എന്നിവയാണ് ഈ നേട്ടത്തിന് കാരണമായത്.
ആസ്തികളുടെ മികച്ച ഗുണനിലവാരം, കൃത്യമായ റിസ്ക് മാനേജ്മെൻറ്, മികച്ച പ്രവർത്തന ശൈലി എന്നിവയിലൂടെ രാജ്യത്തെ അതിവേഗം വളരുന്ന മുൻനിര ഗോൾഡ് ലോൺ എൻബിഎഫ്സികളിലൊന്നായി മുത്തൂറ്റ് എംക്രെഡ് മാറി.
ശക്തമായ സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനൊപ്പം തന്നെ കമ്പനിയുടെ അടിത്തറ കൂടുതൽ ശക്തമാക്കാൻ 2026 സാമ്പത്തിക വർഷത്തിൽ സാധിച്ചുവെന്ന് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. കമ്പനിയുടെ ലാഭക്ഷമതയിലും ആകെ ആസ്തിയിലും ഉണ്ടായ മികച്ച വളർച്ച തങ്ങളുടെ ബിസിനസ്സ് മാതൃകയുടെ കരുത്തിനെയും കൃത്യമായ പോർട്ട്ഫോളിയോ മാനേജ്മെൻറിനെയും ഉപഭോക്താക്കൾക്കും ഓഹരി പങ്കാളികൾക്കും തങ്ങളിലുള്ള വിശ്വാസത്തെയുമാണ് കാണിക്കുന്നത്. വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോഴും സ്ഥിരതയാർന്ന വളർച്ച, മികച്ച ഭരണം, ഉത്തരവാദിത്തമുള്ള വായ്പാ വിതരണം എന്നിവയിൽ തന്നെയായിരിക്കും കമ്പനി തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026 സാമ്പത്തിക വർഷത്തിൽ കമ്പനി കൈവരിച്ച മികച്ച പ്രകടനം തങ്ങളുടെ പ്രവർത്തന മികവിൻറെയും ശക്തമായ റിസ്ക് മാനേജ്മെൻറ് സംവിധാനങ്ങളുടെയും കരുത്താണ് കാണിക്കുന്നതെന്ന് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി. ഇ. മത്തായി പറഞ്ഞു. ശക്തമായ ആസ്തി ഗുണനിലവാരവും കൃത്യമായ മൂലധന മാനേജ്മെൻറും നിലനിർത്തുന്നതോടൊപ്പം തന്നെ അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ഉപഭോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കൂടുതൽ ഭദ്രമായ സാമ്പത്തിക നിലയും വിപുലീകരിക്കുന്ന വിപണി സാന്നിധ്യവും വഴി വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കമ്പനി പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ ശക്തമായ കോർപ്പറേറ്റ് പ്രതിച്ഛായ, വിപുലീകൃതമായ പോർട്ട്ഫോളിയോ അടിത്തറ, മികച്ച പ്രവർത്തന ശൈലിയിൽ തുടർന്നും നൽകുന്ന ശ്രദ്ധ എന്നിവയിലൂടെ തങ്ങളുടെ ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും എല്ലാ ഓഹരി പങ്കാളികൾക്കും സുസ്ഥിരമായ മൂല്യം ഉറപ്പാക്കാനുള്ള മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് പ്രതിബദ്ധത തുടരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.