- Trending Now:
ഭാവനയും ഷറഫുദ്ദീനും നായികാ നായകന്മാരാകുന്ന ''ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'' ക്ലീൻ യു സെൻസർ സർട്ടിഫിക്കറ്റ്. ഈ മാസം 17ന് ചിത്രം തിയേറ്ററുകളിൽ എത്തും. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാളത്തിൽ തിരിച്ചെത്തുന്നത്.
ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ബാല്യകാല പ്രണയം, നഷ്ടപ്രണയം എന്നിവ പശ്ചാത്തലമാകുന്ന ട്രൈലെർ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
പ്രണയം ബീഫിനോട്; ശ്രദ്ധേയമായി ബിനു ഗോപിയുടെ ഷോർട്ട്ഫിലിം ഒരു ട്രയാങ്കിൾ ബീഫ് സ്റ്റോറി... Read More
ലണ്ടൻ ടാക്കീസും ബോൺഹോമി എന്റർടൈൻമെന്റ്സും ചേർന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾ ഖാദർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് ''ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം അരുൺ റഷ്ദി. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മാജിക് ഫ്രെയിംസ് ചിത്രം വിതരണത്തിനെത്തിക്കും.
അശോകൻ, സാദിഖ്, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അതിരി ജോ, മറിയം, അഫ്സാന ലക്ഷ്മി, മാസ്റ്റർ ധ്രുവിൻ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു. സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ വിനായക് ശശികുമാറിന്റെ വരികൾക്ക് നിഷാന്ത് രാംടെകെ, പോൾ മാത്യു, ജോക്കർ ബ്ലൂംസ് എന്നിവർ സംഗീതം നിർവഹിച്ച് സിതാര കൃഷ്ണകുമാർ, സയനോര, രശ്മി സതീഷ്, പോൾ മാത്യു, ഹരിശങ്കർ, ജോക്കർ ബ്ലൂംസ് തുടങ്ങിയവരാണ് പാടിയിരിക്കുന്നത്.
സൂപ്പർ താരം ധോണി നിർമിക്കുന്ന ആദ്യ ചിത്രം തമിഴിൽ... Read More
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കിരൺ കേശവ്, പ്രശോഭ് വിജയൻ, ആർട്ട്: മിഥുൻ ചാലിശേരി, കോസ്റ്റ്യൂം: മെൽവി ജെ, മേക്കപ്പ് അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കണ്ട്രോളർ: അലക്സ് ഇ കുര്യൻ, പ്രൊജക്ട് കോഡിനേറ്റർ: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാൻസിസ്, തിരക്കഥാ സഹായി: വിവേക് ഭരതൻ, ക്രിയേറ്റീവ് ഡയറക്ടർ & സൗണ്ട് ഡിസൈൻ: ശബരീദാസ് തോട്ടിങ്കൽ, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പിആർഒ: ടെൻ ഡിഗ്രി നോർത്ത് കമ്മ്യൂണിക്കേഷൻസ്, പബ്ലിസിറ്റി ഡിസൈൻസ്: ഡൂഡിൽ മുനി, ഡിജിറ്റൽ മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് എന്നിവരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.